cy520520 Publish time 2026-2-12 11:12:36

‘സദ്ഭരണവും വികസനവും വിജയിച്ചു, ബിഹാറിലെ എന്റെ കുടുംബാംഗങ്ങൾക്ക് നന്ദി’

/uploads/allimg/2025/11/5382347898873700458.jpg



ന്യൂഡൽഹി∙ സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ എൻഡിഎയുടെ മിന്നും വിജയത്തിനു ശേഷം എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പൊതുജനക്ഷേമത്തിന്റെ ആത്മാവും സാമൂഹിക നീതിയും വിജയിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

[*] Also Read അലിനഗറിൽ പാട്ടുംപാടി ജയിച്ച് ഗായിക മൈഥിലി താക്കൂർ; വിജയം 25ാം വയസ്സിൽ


‘‘വരും വർഷങ്ങളിൽ, ബിഹാറിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സംസ്കാരത്തിന് ഒരു പുതിയ ഭാവുകത്വം നൽകുന്നതിനും ഞങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിക്കും. ബിഹാറിലെ യുവാക്കൾക്കും സ്ത്രീകൾക്കും സമൃദ്ധമായ ജീവിതത്തിനു ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ‌ഡി‌എയെ ചരിത്രപരവും അഭൂതപൂർവവുമായ വിജയം നൽകി അനുഗ്രഹിച്ച ബിഹാറിലെ എന്റെ കുടുംബാംഗങ്ങൾക്ക് വളരെയധികം നന്ദി. ഈ വമ്പിച്ച ജനവിധി ജനങ്ങളെ സേവിക്കാനും, ബിഹാറിനുവേണ്ടി ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കാനുമുള്ള ശക്തി നൽകും.

[*] Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി


അക്ഷീണം പ്രവർത്തിച്ച ഓരോ എൻ‌ഡി‌എ പ്രവർത്തകർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അവർ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു, നമ്മുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിർത്തു. ഞാൻ അവരെ ആത്മാർഥമായി അഭിനന്ദിക്കുന്നു’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
PM Modi Celebrates NDA Victory in Bihar: Narendra Modi hails the NDA\“s victory in Bihar as a win for good governance and development.
Pages: [1]
View full version: ‘സദ്ഭരണവും വികസനവും വിജയിച്ചു, ബിഹാറിലെ എന്റെ കുടുംബാംഗങ്ങൾക്ക് നന്ദി’