cy520520 Publish time 2026-2-12 11:12:56

പിഎം ശ്രീ തദ്ദേശ‘ശ്രീ’ കെടുത്തുമോ?; ബിനോയിയുടെ പ്രസ്താവനയിൽ സിപിഎമ്മിന് അരിശം

/uploads/allimg/2025/11/2024067912297879538.jpg



തിരുവനന്തപുരം ∙ പിഎം ശ്രീയിലെ സിപിഎം പിന്മാറ്റം ഇടതുരാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നതിൽ സിപിഎമ്മിന് അതൃപ്തി. മന്ത്രി വി.ശിവൻകുട്ടി ബിനോയിയെ ഖണ്ഡിച്ചു നടത്തിയ പ്രസ്താവനയിൽ അടങ്ങുന്നത് പാർട്ടി നേതൃത്വത്തിന്റെ വികാരമാണ്. പിഎം ശ്രീ സൃഷ്ടിച്ച ഉലച്ചിൽ തുടരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിനയാകുമോ എന്ന സന്ദേഹം സിപിഐക്കുള്ളതിനാൽ കൂടുതൽ പ്രകോപനങ്ങൾക്ക് ഇനി അവരില്ല.

[*] Also Read വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്ത് യുവാവിന്റെ പ്രതികാരം


പിഎം ശ്രീ കേരളത്തി‍ൽ നിർത്തിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും കഴിഞ്ഞ ദിവസം അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കത്ത് അയച്ചപ്പോഴും ഇത് എൽഡിഎഫിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും വിജയമാണെന്നാണ് ബിനോയ് പ്രതികരിച്ചത്. സിപിഎമ്മിനെ തിരുത്തുന്നതാണോ ഇടതുരാഷ്ട്രീയത്തിന്റെ വിജയമെന്ന അമർഷമാണ് ഇതു സിപിഎമ്മിൽ സൃഷ്ടിച്ചത്. സിപിഎം ഇടതുപക്ഷത്തല്ലെന്നാണോ ബിനോയ് പറഞ്ഞുവരുന്നത് എന്നാണ് എകെജി സെന്ററിലെകൂടിയാലോചനയിൽ ഒരു സിപിഎം നേതാവ് ചോദിച്ചത്.

ബിനോയിയുടെപ്രസ്താവന സിപിഐ വാർത്തക്കുറിപ്പായി ഇറക്കുകയും സിപിഐ മുഖപത്രം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയു ചെയ്തു. ബിനോയിയുടെ വാക്കുകൾ ആരെ ലക്ഷ്യമിട്ടാണെന്ന് ആർക്കും മനസ്സിലാകുമല്ലോയെന്നും ആരും മണ്ടന്മാരല്ലല്ലോ എന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടിയിൽ സിപിഎം പറയാൻ ഉദ്ദേശിച്ചതുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


തദ്ദേശതിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ പിഎം ശ്രീബാധിച്ചിട്ടില്ലെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. English Summary:
CPM\“s Indignation: PM Shri Row Fuels Kerala Left Political Rift
Pages: [1]
View full version: പിഎം ശ്രീ തദ്ദേശ‘ശ്രീ’ കെടുത്തുമോ?; ബിനോയിയുടെ പ്രസ്താവനയിൽ സിപിഎമ്മിന് അരിശം