deltin33 Publish time 2026-2-12 11:13:12

ഡൽഹി സ്ഫോടനം: അറസ്റ്റിലായ ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കി; ഇനി ഇന്ത്യയിൽ ചികിത്സ നടത്താൻ കഴിയില്ല

/uploads/allimg/2025/11/8240303996429197889.jpg



ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 ഡോക്ടർമാരുടെ റജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) റദ്ദാക്കി. ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ റജിസ്റ്റർ (ഐഎംആർ), നാഷനൽ മെഡിക്കൽ റജിസ്റ്റർ (എൻഎംആർ) എന്നിവയാണ് റദ്ദാക്കിയത്.

[*] Also Read ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു; സ്ഥലത്ത് കോൺക്രീറ്റ് കൂമ്പാരം മാത്രം-വിഡിയോ


ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ല. അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എൻഎംസിയുടെ ഉത്തരവിൽ പറയുന്നു.

[*] Also Read ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 9 മരണം; അപകടം സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ


ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
NMC Cancels Registration of Doctors Arrested in Red Fort Blast Case: Red Fort Blast doctors registration cancelled following the investigation into the Red Fort blast. Four doctors were arrested. These doctors are now barred from practicing medicine or holding any medical position in India.
Pages: [1]
View full version: ഡൽഹി സ്ഫോടനം: അറസ്റ്റിലായ ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കി; ഇനി ഇന്ത്യയിൽ ചികിത്സ നടത്താൻ കഴിയില്ല