deltin33 Publish time 2026-2-12 11:13:18

അടുത്തത് ബംഗാളെന്ന് ബിജെപിയുടെ പോസ്റ്റ്; ‘സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്’: ‘ശുഭദിനം’ ട്രോളുമായി തൃണമൂൽ

/uploads/allimg/2025/11/1717771918840544296.jpg



കൊൽക്കത്ത∙ ബിഹാറിലെ എൻഡിഎയുടെ വൻവിജയത്തിന് പിന്നാലെ ബംഗാളിൽ ട്രോൾ പോർമുഖം തുറന്ന് ബിജെപിയും തൃണമൂലും. അടുത്ത ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്തത് ബംഗാളാണെന്ന് ബിജെപി സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ബിഹാറിന്റെ ബലത്തിൽ ബംഗാളും പിടിക്കുമെന്നായിരുന്നു പോസ്റ്റിലൂടെ ഉദ്ദേശിച്ചത്.‌

[*] Also Read ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും’


എന്നാൽ ട്രോളിലൂടെയാണ് തൃണമൂൽ ബിജെപിക്ക് മറുപടി നൽകിയത്. അതും മോട്ടിവേഷനൽ പ്രസംഗങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മലയാളി ബെഞ്ചമിൻ പി ജോബിയുടെ വാക്കുകളാണ് ട്രോളിനായി തൃണമൂൽ കോൺഗ്രസ് കടമെടുത്തത്. ‘സ്വപ്‌നേ ദേഖ്‌നാ അച്ഛീ ബാത്ത് ഹേ’ (സ്വപ്നം കാണുന്നത് നല്ലതാണ്) എന്ന വാക്കുകളാണ് മറുപടി ട്രോളായി തൃണമൂൽ നൽകിയത്.

2021ലെ തിരഞ്ഞെടുപ്പിൽ 294ൽ 215 സീറ്റുകളുമായാണ് തൃണമൂൽ സർക്കാർ ബംഗാളിൽ അധികാരത്തിലെത്തിയത്. 77 സീറ്റുകൾ നേടി, ബംഗാളിലെ എക്കാലത്തെയും ഉയർന്ന വിജയം കരസ്ഥമാക്കിയ ബിജെപി പ്രതിപക്ഷ നേതൃസ്ഥാനവും നേടിയിരുന്നു.


Sapne dekhna achhi baat hai !!@BJP4Bengal @BJP4India !! https://t.co/zKoZnnd23U pic.twitter.com/UBreXCK6Oh— MirJafarSuvendu (@MirzafarSuvendu) November 14, 2025



Hmm #VoteChorBJP pic.twitter.com/kPgFyucn5O— fairy (@fairy__an) November 14, 2025



अब हार पर कौन-कौन बहाना गढ़बो? pic.twitter.com/JKIOjzJA3c— BJP (@BJP4India) November 15, 2025

/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @fairy__an, @MirzafarSuvendu, @BJP4India എന്നീ എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
BJP and Trinamool Engage in Troll Warfare: The battle between BJP and Trinamool Congress heats up as BJP aims for victory in the upcoming West Bengal elections.
Pages: [1]
View full version: അടുത്തത് ബംഗാളെന്ന് ബിജെപിയുടെ പോസ്റ്റ്; ‘സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്’: ‘ശുഭദിനം’ ട്രോളുമായി തൃണമൂൽ