deltin33 Publish time 2026-2-12 11:13:52

ഫൊറൻസിക് ലാബിൽ 5 വർഷമായി കെട്ടിക്കിടക്കുന്നു; പരിശോധന കഴിഞ്ഞിട്ടും പൊലീസ് ഏറ്റെടുക്കാത്ത ഡിജിറ്റൽ തെളിവുകൾ 396

/uploads/allimg/2025/11/3668860293863348739.jpg



തിരുവനന്തപുരം ∙ സംസ്ഥാന ഫൊറൻസിക് സയൻസ് ലാബിൽ പരിശോധനാഫലം തയാറായിട്ടും കഴിഞ്ഞ 5 വർഷമായി പൊലീസ് ഏറ്റെടുക്കാത്തത് 396 ഡിജിറ്റൽ തെളിവുകൾ. അന്വേഷണ ഉദ്യോഗസ്ഥരെ പലകുറി ബന്ധപ്പെട്ടിട്ടും ഏറ്റെടുക്കാൻ ആളെത്താതെ വന്നതോടെയാണ് 198 കേസുകളിലെ പരിശോധന കഴിഞ്ഞ 396 ഡിജിറ്റൽ ഉപകരണങ്ങളും റിപ്പോർട്ടുംലാബിൽ കെട്ടിക്കിടക്കുന്നത്.

[*] Also Read സ്വർണം ചെമ്പായത് ക്ലറിക്കൽ പിഴവ് മാത്രമെന്ന വാദവുമായി വാസു


വിവിധ കോടതികളുടെ നിർദേശപ്രകാരം കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ലാബിലെത്തിച്ച ഉപകരണങ്ങളാണിവ. ഇവ റിപ്പോർട്ട് സഹിതം തിരിച്ചു കോടതിയിലെത്താതായതോടെ കേസുകളുടെ തുടർനടപടികൾ നിലച്ചു. പൊലീസ് അനാസ്ഥ മൂലം ലാബിന്റെ ഷെൽഫിൽ ഇരിക്കുന്നവയിൽ 320 എണ്ണം മൊബൈൽ ഫോണുകളാണെന്നു വിവരാവകാശ നിയമപ്രകാരം ‘മലയാള മനോരമ’യ്ക്കു ലഭിച്ച മറുപടിയിൽ പറയുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രിക്കു കീഴിലാണു പൊലീസും ലാബും പ്രവർത്തിക്കുന്നത്.

[*] Also Read പശുവിറച്ചി കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ മർദിച്ചുകൊന്ന കേസ്; കുറ്റപത്രം പിൻവലിക്കാൻ യുപി സർക്കാർ


ലാബിൽ ഏതാണ്ടു 12,000 സാംപിളുകൾ നിലവിൽ പരിശോധനാ പ്രക്രിയയിലുണ്ട്. ആൾക്ഷാമം മൂലം ദീർഘകാലമെടുത്താണ് ഇവിടെ പല കേസുകളുടെയും സാംപിൾ പരിശോധന പൂർത്തിയാകുന്നത്. അപ്പോഴാണ്, പരിശോധന കഴിഞ്ഞ് റിപ്പോർട്ട് സഹിതം ‘ഡെസ്പാച്ച്’ വിഭാഗത്തിലേക്കു മാറ്റിയ 2020മുതലുള്ള ഉപകരണങ്ങൾ പൊലീസ് തിരിച്ചെടുക്കാത്തത്. വർഷങ്ങൾ പഴക്കമുള്ള കേസുകളുടെ റിപ്പോർട്ടുകളും ഇക്കൂട്ടത്തി ലുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം നിർണായകമായ കേസുകളിൽ ഒരാൾ കുറ്റക്കാരനോ, നിരപരാധിയോ എന്നു കോടതി തീരുമാനിക്കുന്നത് ഈ റിപ്പോർട്ട് കൂടി ആധാരമാക്കിയാണ്. കുറ്റവാളിക്കു ശിക്ഷയും ഇരയ്ക്കു നീതിയും കിട്ടുന്നതു വൈകിക്കാനും നിരപരാധിയെ കുറ്റവിമുക്തനാക്കുന്നതു വൈകിക്കാനും ഇടയാക്കുന്നതാണു പൊലീസിന്റെ അനാസ്ഥ. English Summary:
Kerala Police Negligence: 396 Digital Evidences Unclaimed for 5 Years, Halting 198 Cases
Pages: [1]
View full version: ഫൊറൻസിക് ലാബിൽ 5 വർഷമായി കെട്ടിക്കിടക്കുന്നു; പരിശോധന കഴിഞ്ഞിട്ടും പൊലീസ് ഏറ്റെടുക്കാത്ത ഡിജിറ്റൽ തെളിവുകൾ 396