cy520520 Publish time 2026-2-12 11:13:53

ഗർഡർ അപകടം: അരൂർ–തുറവൂർ ഉയരപ്പാത നിർമാണം; അടിയന്തര സുരക്ഷാ ഓഡിറ്റിന് തീരുമാനം

/uploads/allimg/2025/11/2469868702616343947.jpg



ആലപ്പുഴ ∙ ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം സുരക്ഷാമാനദണ്ഡം പാലിക്കാതെയാണെന്ന വിദഗ്ധസമിതി റിപ്പോർട്ടിനെത്തുടർന്ന് അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) തീരുമാനം. ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) മാനദണ്ഡങ്ങൾ പാലിക്കാതെയാണു നിർമാണമെന്നും റിപ്പോർട്ടിലുണ്ട്.

[*] Also Read അരൂർ– തുറവൂർ ഉയരപ്പാത ഗർഡർ അപകടം: 17ന് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കലക്ടർ


സുരക്ഷാ ഓഡിറ്റിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയാൽ കരാർ കമ്പനിക്കെതിരെ നടപടിയുണ്ടാകും. കമ്പനിയെ പദ്ധതിയിൽനിന്നു മാറ്റിനിർത്താനും വിലക്കേർപ്പെടുത്താനും വരെ സാധ്യതയുണ്ട്.

[*] Also Read ദേശീയപാതയിലേക്ക് വീണത് 80 ടൺ ഭാരവും 32 മീറ്റർ നീളവുമുള്ള രണ്ട് ഗർഡറുകള്‍; പൊളിക്കാനെടുത്തത് 7 മണിക്കൂർ


കഴിഞ്ഞ ദിവസം എരമല്ലൂർ ജംക്‌ഷനു സമീപം കോൺക്രീറ്റ് ഗർഡർ 9 മീറ്റർ ഉയരത്തിൽനിന്നു പിക്കപ് വാനിലേക്കു വീണു ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷ് (47) മരിച്ച സംഭവത്തെ തുടർന്നാണു സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിനെയാണു സുരക്ഷാ ഓഡിറ്റിനു ചുമതലപ്പെടുത്തിയത്. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാത 66ന്റെ മറ്റു ഭാഗങ്ങളിലേക്കും സുരക്ഷാപരിശോധന വ്യാപിപ്പിക്കുന്നതു പരിഗണിക്കുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. English Summary:
Aroor Thuravoor Flyover Accident: NHAI Orders Emergency Safety Audit for Aroor-Thuravoor Elevated Highway After Fatal Girder Accident
Pages: [1]
View full version: ഗർഡർ അപകടം: അരൂർ–തുറവൂർ ഉയരപ്പാത നിർമാണം; അടിയന്തര സുരക്ഷാ ഓഡിറ്റിന് തീരുമാനം