cy520520 Publish time 2026-2-12 11:14:49

തദ്ദേശം: എഐ പ്രചാരണം നിരീക്ഷണത്തിൽ; ഡീപ് ഫെയ്ക് വിഡിയോയ്ക്ക് വിലക്ക്

/uploads/allimg/2025/11/6651867897297356876.jpg



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള പ്രചാരണത്തിന് കർശന നിരീക്ഷണം ഏർപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചാരണത്തിൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പുകാലത്ത് നൂതന സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തിന്റെ സാധ്യത മുന്നിൽക്കണ്ടാണിത്.

[*] Also Read വീട്ടുനമ്പർ റജിസ്റ്റർ: വിവരങ്ങൾ ശരിയല്ലെന്ന് കമ്മിഷൻ റിപ്പോർട്ട്


ഡീപ് ഫെയ്ക് വിഡിയോ, ഓഡിയോ, സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന ഉള്ളടക്കം, മൃഗങ്ങളോടുള്ള അതിക്രമം എന്നിവ പ്രചരിപ്പിക്കുന്നത് പൂർണമായും വിലക്കി. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം സംബന്ധിച്ച പരാതിയുണ്ടായാൽ 3 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണം. ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും അക്കാര്യമറിയിച്ചുള്ള ലേബൽ പതിപ്പിക്കണം.

ചെലവ് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ

തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായുള്ള നിരീക്ഷകരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. ഡപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കാണു ചുമതല. ഈ മാസം 25 മുതൽ അതതു ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയാണ് ഡ്യൂട്ടി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Local Body Elections: AI Campaigning & Deepfake Videos Under Strict Regulation: The State Election Commission has strictly monitored campaigning using artificial intelligence (AI) in local elections. State Election Commissioner A. Shahjahan announced that action will be taken against those who use fake images, voice messages and false information using AI in the campaign.
Pages: [1]
View full version: തദ്ദേശം: എഐ പ്രചാരണം നിരീക്ഷണത്തിൽ; ഡീപ് ഫെയ്ക് വിഡിയോയ്ക്ക് വിലക്ക്