cy520520 Publish time 2026-2-12 11:15:24

കോവിഡ് കാലത്തെ വിവാദ ഗ്ലൗസ് ഇടപാട്: തടഞ്ഞുവച്ച തുക കൊടുക്കാൻ ഉന്നത ഇടപെടൽ നടന്നു

/uploads/allimg/2025/11/2154157523759179012.jpg



കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനുമായി (കെഎംഎസ്‌സിഎൽ) കോവിഡ് കാലത്ത് വിവാദ ഗ്ലൗസ് ഇടപാട് നടത്തിയ കമ്പനിക്ക് തടഞ്ഞുവച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം വിട്ടുകൊടുക്കാൻ ഉന്നതതല നീക്കം നടന്നതിന്റെ രേഖകൾ പുറത്ത്. അനധികൃത ഇറക്കുമതി എന്നു വിലയിരുത്തി, കിൻഫ്ര വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന 50 ലക്ഷം ഗ്ലൗസ് ജോടിക്ക് 7.84 രൂപ നിശ്ചയിച്ചു സ്റ്റോക്കിലെടുക്കാനാണു നീക്കം നടന്നത്. എന്നാൽ കാലാവധി കഴിയാറായ ഗ്ലൗസ് എടുക്കാനാവില്ലെന്ന പരിശോധനാ റിപ്പോർട്ട് പ്രകാരം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു എന്നു വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന ഫയലിൽ വ്യക്തമാകുന്നു.

[*] Also Read എന്യൂമറേഷൻ ഫോം: രോഷം, നിസ്സഹായത; കുരുങ്ങി ബിഎൽഒമാർ


12.15 കോടി രൂപയുടെ ഗ്ലൗസ് വിതരണം ചെയ്ത അഗ്രത ഏവിയോൺ കമ്പനിക്കു വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് 6.07 കോടി രൂപയാണ് കെഎംഎസ്‌സിഎൽ തടഞ്ഞുവച്ചിരിക്കുന്നത്. തുക വിട്ടു കൊടുക്കാനുള്ള കമ്പനിയുടെ അപേക്ഷ പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഉന്നതതല നിർദേശം വന്നതിനെ തുടർന്നാണ്, കോടതിക്കു പുറത്ത് ഒത്തുതീർപ്പുണ്ടാക്കി തുകയുടെ ഒരു ഭാഗമെങ്കിലും കമ്പനിക്കു കൊടുക്കാനുള്ള നീക്കം നടന്നത്.

2021 മേയിലെ വിവാദ ഇടപാടിനു ശേഷം കെഎംഎസ്‌സിഎൽ ക്ഷണിച്ച ക്വട്ടേഷനിൽ ലിബർട്ടിമെഡ് സപ്ലയേഴ്സ് എന്ന സ്ഥാപനമാണ് 7.84 രൂപയ്ക്കു ഗ്ലൗസ് വിതരണം ചെയ്യാൻ കരാർ എടുത്തിരുന്നത്. ഇതേ വില നിശ്ചയിച്ച് കോടതിക്കു പുറത്ത് ഒത്തുതീർപ്പുണ്ടാക്കി, കേസ് പിൻവലിച്ചാൽ തുക നൽകാമെന്നായിരുന്നു ധാരണ. കമ്പനി ആദ്യം വിസമ്മതിച്ചെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങിയതോടെ സമ്മതം അറിയിച്ചു. ഇതേ തുടർന്ന് കോർപറേഷന്റെ എംപാനൽഡ് ലാബായ ഐടിഎൽ പ്രൈവറ്റ് ലിമിറ്റഡ് ഗ്ലൗസിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണു ഗുണനിലവാരം തീരെയില്ലെന്നു സ്ഥിരീകരിച്ചത്.

[*] Also Read പ്രതിഷേധത്തിനുനേരെ കണ്ണടച്ച് കമ്മിഷൻ; ജോലിഭാരമൊഴിയാതെ ബിഎൽഒമാർ, ഫോംവിതരണവും തിരിച്ചുവാങ്ങലും പ്രതിസന്ധിയിൽ

/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


2025 നവംബർ, ഡിസംബർ, 2026 ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാലഹരണപ്പെടുന്ന ഗ്ലൗസുകൾ സ്റ്റോക്കിൽ എടുക്കുന്നത് കൊണ്ടു ഒരു പ്രയോജനവുമില്ലെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് ഈ ധാരണപ്രകാരം തുക കൊടുക്കാനാവില്ലെന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടർ വിനയ് ഗോയൽ വ്യക്തമാക്കിയത്. വിപണിയിൽ ഇപ്പോൾ രണ്ടര രൂപയിൽ താഴെ മാത്രം വിലയുള്ള ഗ്ലൗസ് 7.84 രൂപ നിശ്ചയിച്ച് സ്റ്റോക്കിൽ എടുത്തിരുന്നെങ്കിൽ അഗ്രത ഏവിയോണിന് 3.92 കോടി രൂപ നൽകണമായിരുന്നു. ഈ തുകയും മുൻകൂർ നൽകിയ 6.07 കോടി രൂപയും ചേരുമ്പോൾ മൊത്തം 9.99 കോടിയുടെ ഇടപാട്. അപ്പോഴും അഗ്രത ഏവിയോണിന് ഒരു നഷ്ടവും സംഭവിക്കില്ലെന്നാണ് രേഖകൾ തന്നെ സൂചിപ്പിക്കുന്നത്.

[*] Also Read ബിഎൽഒ ജോലി ഫോം വിതരണത്തിൽ ഒതുങ്ങുന്നില്ല; അധികസമ്മർദത്തിന് ഡേറ്റ എൻട്രിയും


ഇടപാട് ഇങ്ങനെ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ 2021 മേയിലാണ് വിവാദ ഗ്ലൗസ് ഇടപാടു നടന്നത്. ഇന്ത്യയിലൊരിടത്തും മുൻപ് ഗ്ലൗസ് വിതരണം ചെയ്തിട്ടില്ലെന്ന് അഗ്രത ഏവിയോൺ തന്നെ സമ്മതിച്ചിരുന്നു. എങ്കിലും ക്ഷാമം ചൂണ്ടിക്കാട്ടി, ഉയർന്ന വിലയ്ക്ക് ഇവർക്ക് ഓർഡറും മുൻകൂർ തുകയായി 6.08 കോടി രൂപയും നൽകി.

15 ദിവസത്തിനുള്ളിൽ മുഴുവൻ ഓർഡറും വിതരണം ചെയ്യേണ്ടിയിരുന്നെങ്കിലും 41.60 ലക്ഷം ജോടി മാത്രമാണ് നൽകിയത്. പറഞ്ഞ തീയതിക്കു മുൻപ് വിതരണം പൂർത്തിയാക്കാത്തതിനെ തുടർന്നു ശേഷിക്കുന്ന ഓർഡർ ജൂലൈ 7ന് റദ്ദാക്കി. എന്നിട്ടും കോർപറേഷൻ അനുമതിയോ, കസ്റ്റംസ് ക്ലിയറൻസോ ഇല്ലാതെ ശേഷിക്കുന്ന 58.40 ലക്ഷം ഗ്ലൗസ് കൂടി കിൻഫ്രയുടെ വെയർഹൗസിൽ എത്തിച്ചു. ഇത് അംഗീകരിക്കാൻ പറ്റില്ലെന്നും തുക നൽകില്ലെന്നും വ്യക്തമാക്കിയ കോർപറേഷൻ ശേഷിക്കുന്ന 6.07 കോടി രൂപ തടഞ്ഞുവച്ചു. 50 ലക്ഷം ഗ്ലൗസുകൾക്കു മുൻകൂറായി നൽകിയ 6.08 കോടി രൂപയിൽ 8.40 ലക്ഷം ഗ്ലൗസുകളുടെ തുകയായ 1.02 കോടി രൂപ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയിൽ 2022 നവംബർ 23നും തിരുവനന്തപുരം സബ് കോടതിയിൽ 2024 ലും കേസ് നൽകിയിട്ടുണ്ട്. English Summary:
Unveiling the Controversial Glove Deal: The glove deal controversy revolves around a disputed agreement with Agrita Aviation during the Covid-19 pandemic. Investigations revealed irregularities, including allegations of importing substandard or expired gloves, leading to disputes over payments and legal battles. The article details the attempt of the company to get paid for the gloves.
Pages: [1]
View full version: കോവിഡ് കാലത്തെ വിവാദ ഗ്ലൗസ് ഇടപാട്: തടഞ്ഞുവച്ച തുക കൊടുക്കാൻ ഉന്നത ഇടപെടൽ നടന്നു