LHC0088 Publish time 2026-2-12 11:15:44

സ്പീക്കർ സ്ഥാനത്തിനായി പോര്; അവകാശവാദം ഉന്നയിച്ച് ബിജെപിയും ജെഡിയുവും; നിർണായക ചർച്ച

/uploads/allimg/2025/11/812772829754406850.jpg



പട്‌ന ∙ ബിഹാറിൽ സ്പീക്കർ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ബിജെപിയും ജെഡിയുവും. മന്ത്രി സ്ഥാനം വീതം വയ്ക്കുന്നതിനായി ഇന്ന് ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ സ്പീക്കര്‍സ്ഥാനം ആര്‍ക്ക് എന്നതാണ് പ്രധാന അജൻഡ. കഴിഞ്ഞ നിയമസഭയില്‍, ബിജെപി നേതാവ് നന്ദ് കിഷോര്‍ യാദവ് ആയിരുന്നു സ്പീക്കര്‍. ജെഡിയുവിന്റെ നരേന്ദ്ര നാരായണ്‍ യാദവ് ഡപ്യൂട്ടി സ്പീക്കറുമായിരുന്നു. ഇത്തവണ എന്തു വിലകൊടുത്തും സ്പീക്കര്‍സ്ഥാനം സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം.

[*] Also Read ബിഹാറിലെ കോൺഗ്രസ് തോൽവിയിൽ ഇന്ത്യാ മുന്നണിയിലും നിരാശ; ഇനി അഖിലേഷ് നയിക്കട്ടേ എന്ന് സമാജ്‌വാദി എംഎൽഎ


എന്‍ഡിഎ സഖ്യത്തിലെ മറ്റ് ചെറുപാര്‍ട്ടികളായ എല്‍ജെപി, എച്ച്എഎം, ആര്‍എല്‍എസ്പി എന്നിവരുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എന്‍ഡിഎയിലെ മൂന്ന് പ്രധാന പാര്‍ട്ടികളും (ബിജെപി, ജെഡിയു, എല്‍ജെപി) തമ്മില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ടെന്നാണ് വിവരം.

[*] Also Read ബിഹാറിൽ പച്ചതൊടാതെ ഇടതുകക്ഷികൾ; കാരണം ആ ‘സൂനാമി’! വേണമായിരുന്നോ ആ 3 മത്സരങ്ങൾ? തകർന്നടിഞ്ഞത് സിപിഐയുടെ ഇടതു മേധാവിത്വം


ആറ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുല അനുസരിച്ചാണ് മന്ത്രിസ്ഥാനങ്ങൾ വിഭജിക്കുക. നാളെ, ബിജെപിയും ജെഡിയുവും പ്രത്യേക നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് എൻഡിഎയുടെ നിയമസഭാകക്ഷി യോഗം. 243 അംഗ നിയമസഭയില്‍ 202 സീറ്റുകള്‍ നേടിയാണ് ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്നത്. 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെഡിയു 85 സീറ്റ് നേടിയപ്പോൾ ചിരാഗ് പസ്വാന്റെ എല്‍ജെപി 19 സീറ്റാണ് നേടിയത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Bihar Speaker Election: Bihar Speaker Post is a central point of contention as BJP and JDU stake claims ahead of today\“s crucial NDA meeting in Delhi. This meeting will also finalize ministerial berths and government formation plans for the coalition that secured 202 seats in the Bihar assembly.
Pages: [1]
View full version: സ്പീക്കർ സ്ഥാനത്തിനായി പോര്; അവകാശവാദം ഉന്നയിച്ച് ബിജെപിയും ജെഡിയുവും; നിർണായക ചർച്ച