LHC0088 Publish time 2026-2-12 11:16:03

ഒൻപതുകാരന്റെ മരണമറിയിച്ചുള്ള പോസ്റ്റിനു താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

/uploads/allimg/2025/11/1352137455682342391.jpg



ആലപ്പുഴ ∙ പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് മരിച്ച ഒൻപതു വയസ്സുകാരനെതിരെ അശ്ലീല കമന്റിട്ട യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരൻ ആണ് അറസ്റ്റിലായത്. മരിച്ച മുഹമ്മദ് സഹിലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് മുഹമ്മദ് സഹിൽ അപകടത്തിൽ മരിച്ചത്. ഫെയ്സ്ബുക്കിൽ മരണവിവരം അറിയിച്ച് മുരളി കൃഷ്ണൻ എന്നയാൾ പങ്കുവച്ച പോസ്റ്റിൽ ആകാശ് അശ്ലീല കമന്റിടുകയായിരുന്നു.

മരിച്ച കുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ അബ്ദുസലാമാണ് സുഹൃത്ത് പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് കണ്ടത്. തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നൽകുകയായിരുന്നു. English Summary:
Kerala news focuses on the arrest of a man for posting obscene comments about a deceased child in Alappuzha. The accused was arrested after the child\“s family filed a complaint with the cyber police.
Pages: [1]
View full version: ഒൻപതുകാരന്റെ മരണമറിയിച്ചുള്ള പോസ്റ്റിനു താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ