ശബരിമലയിൽ ഭക്തജന തിരക്ക്; എസ്ഐആർ നിർത്തിവയ്ക്കണം, കേരളം സുപ്രീംകോടതിയിൽ – പ്രധാന വാർത്തകൾ
/uploads/allimg/2025/11/1350821706276148669.jpgശബരിമല ദർശനത്തിനായി ആയിരങ്ങൾ എത്തിച്ചേർന്നതോടെ അപകടകരമായ രീതിയിൽ ഭക്തജന തിരക്ക് രൂപപ്പെട്ടു. തുടർന്ന് ശബരിമലയിലെ നിയന്ത്രണങ്ങളും ഭക്തജന തിരക്കും പ്രധാന വാർത്തകളായി. ശബരിമല ഭക്തജന തിരക്കുമായി ബന്ധപ്പെട്ട് കെ.ജയകുമാറിന്റെയും എസ്. ശ്രീജിത്തിന്റെയും പ്രതികരണങ്ങളും ശ്രദ്ധേയമായി. എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട സന്നിധാനത്ത് 10 മണിക്കൂർ നീണ്ട പരിശോധന പ്രത്യേക അന്വേഷണ സംഘം പൂര്‍ത്തിയാക്കിയതും പ്രധാന വാർത്തകളായി.
ശബരിമലയിൽ ദർശനത്തിനായി വൻ ഭക്തജന തിരക്ക്. രാവിലെ 5.45 ന് മരക്കൂട്ടത്തിനു സമീപം വരെ നീണ്ട ക്യൂ ഇപ്പോഴും തുടരുകയാണ്.
ശബരിമലയിൽ അപകടകരമായ രീതിയിൽ ഭക്തജന തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തിൽ തന്നെ ഒരു ലക്ഷത്തിൽ അധികം തീർഥാടകർ വന്നിരിക്കുകയാണ്.
എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.
സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. 10 മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്.
നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. മരട് പൊലീസ് അറസ്റ്റു ചെയ്ത അമ്മയെ വൈകാതെ കോടതിയിൽ ഹാജരാക്കും. ഏറെനാളായി അമ്മ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം.
ബിഹാറിൽ സ്പീക്കർ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് ബിജെപിയും ജെഡിയുവും. മന്ത്രി സ്ഥാനം വീതം വയ്ക്കുന്നതിനായി ഇന്ന് ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ സ്പീക്കര്‍സ്ഥാനം ആര്‍ക്ക് എന്നതാണ് പ്രധാന അജൻഡ. English Summary:
Todays Recap: 18-11-2025
Pages:
[1]