cy520520 Publish time 2026-2-12 11:16:56

എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

/uploads/allimg/2025/11/6038752160555975484.jpg



എടക്കാട് ∙ ചെറുക്കുതാഴെയിൽ രണ്ടു പേരെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. കടലായി ആവേരപ്പറമ്പ് സ്വദേശി നിദാൽ മുഹമ്മദ് (33), പാപ്പിനിശ്ശേരി മടക്കരപ്പാലം സ്വദേശി പി.പി.ഫാസിൽ (31) എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്ക് സൂക്ഷിച്ച 0.770 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് വാങ്ങാൻ വരുന്നവരെ കാത്തു നിൽക്കവേയാണ് പ്രതികൾ പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടക്കാട് പൊലീസ് സ്റ്റേഷൻ എസ്ഐ ദിജേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
English Summary:
MDMA seizure in Kannur leads to two arrests by Edakkad police. The suspects were caught with 0.770 grams of MDMA intended for sale, thanks to a tip-off received by the Kannur City Police Commissioner.
Pages: [1]
View full version: എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ