Chikheang Publish time 2026-2-12 11:17:41

തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി

/uploads/allimg/2025/11/3455773175864635409.jpg



കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറും കൊടികളും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ നീക്കം ചെയ്യാനും ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കുമാണ് ഹൈക്കോടതി നിർദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നു എന്നു കാണിച്ചുള്ള ഹർജിയിലാണ് കോടതി നിർദേശം.

[*] Also Read 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ‘നിർത്തി’ എന്നു പറഞ്ഞ് മോദി വിളിച്ചു: അവകാശവാദം ആവർത്തിച്ച് ട്രംപ്


നേരത്തെ സംസ്ഥാനത്തെ അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യാനും പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇവ നീക്കിയില്ലെങ്കിൽ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്തം എന്ന് ഉത്തരവിൽ കോടതി എടുത്തുപറഞ്ഞിട്ടുണ്ട്.

[*] Also Read ബുർഖ ധരിച്ച് തുണിക്കടയിലെത്തി, യുവാവിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി; ഭാര്യ അറസ്റ്റിൽ


അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ‍മാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾ സംബന്ധിച്ച കോടതി നിർദേശം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
High Court Order to remove Illegal posters: High Court orders the swift removal of illegal election posters, banners, and flags for local body elections within two weeks.
Pages: [1]
View full version: തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി