cy520520 Publish time 2026-2-12 11:18:02

‘യൂത്ത്’ രോഷം തണുപ്പിച്ച് കോൺഗ്രസ്; വയനാട്ടിൽ സ്ഥാനാർഥി പട്ടികയായി, സംഷാദിന് സീറ്റ്, ജഷീറിനില്ല

/uploads/allimg/2025/11/2175647122762116040.jpg



കൽപറ്റ ∙ വയനാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിൽ ജില്ലയിലെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു അധ്യക്ഷന്മാർക്ക് സീറ്റ് നൽകി യുവനേതാക്കളെ അനുനയിപ്പിച്ച് ജില്ലാ നേതൃത്വം. അനിശ്ചിതത്വത്തിനൊടുവിൽ നാമനിർദേശപത്രിക നൽകേണ്ടതിന്റെ തൊട്ടുതലേദിവസമാണു കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പട്ടിക പുറത്തുവിട്ടത്.

[*] Also Read \“അറിയാം, ടിവിയില്‍ കണ്ടിരുന്നു\“; വിവാദങ്ങൾ വോട്ടാക്കാൻ വൈഷ്ണ, പ്രചാരണത്തിന് അതിവേഗം


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പനമരം ബ്ലോക്കിലെ പൂതാടി ഡിവിഷനിലാകും മത്സരിക്കുക. ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയലിന് സീറ്റ് നൽകിയില്ല. സീറ്റിനായി സമ്മർദ്ദം ചെലുത്തിയ തോമാട്ടുചാൽ ഡിവിഷനിൽ കോൺഗ്രസ് വിമതനായി ജഷീർ രംഗത്തെത്താനിടയുണ്ടെന്നും സൂചനയുണ്ട്.

ജില്ലാ പ‍ഞ്ചായത്തിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് എന്നിവർക്ക് സീറ്റ് ലഭിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അമ്പലവയലിൽ സ്ഥാനാർഥിയാകും. യുവനേതാക്കളായ അതുൽ തോമസ് (കേണിച്ചിറ ബ്ലോക്ക് ഡിവിഷൻ), അഞ്ജലി നാരായണൻ(വെങ്ങപ്പള്ളി ബ്ലോക്ക് ഡിവിഷൻ) എന്നിവർക്കു സീറ്റ് ലഭിച്ചു. പഞ്ചായത്ത്, നഗരസഭാ വാർഡുകളിലെ സ്ഥാനാർഥിപ്പട്ടികയിലും യുവാക്കളെയും സ്ത്രീകളെയും പരിഗണിച്ചതോടെയാണ് ജില്ലാ കോൺഗ്രസിന് കീറാമുട്ടിയായി തുടർന്ന സീറ്റ് വിഭജനം വലിയ പ്രശ്നങ്ങളില്ലാതെ പരിഹരിച്ചത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


സീറ്റ് ചർച്ചകൾക്കിടെ നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടയിൽ വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. വയനാട്ടിലെ കോൺഗ്രസിനെ മുസ്‌ലിം ലീഗിന് അടിയറവയ്ക്കുന്ന സമീപനമാണു നേതൃത്വത്തിനെന്ന് ഗോകുൽദാസ് പറഞ്ഞു. ലീഗിനു പാർട്ടിയെ അടിയറ വച്ചു എന്ന ചിലരുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തിനില്ലെന്നും എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുമാത്രമേ സീറ്റ് നിർണയം പൂർത്തിയാക്കാനാകൂ എന്നുമായിരുന്നു ഇതേക്കുറിച്ച് ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക് പിന്നീട് നടത്തിയ പ്രതികരണം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി കേണിച്ചിറയിലും കെഎസ്‌‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് മീനങ്ങാടിയിലും മത്സരിക്കും.

വി.എൻ.ശശീന്ദ്രൻ (തോമാട്ടുചാൽ), ലിസി ജോസ് (തവിഞ്ഞാൽ), ചന്ദ്രിക കൃഷ്ണൻ (വൈത്തിരി), ഫിലിപ് ജോർജ് (തിരുനെല്ലി), ബീനാ സജി (പനമരം), ഗിരിജാ കൃഷ്ണൻ (മുള്ളൻകൊല്ലി), ജിനി തോമസ് (അമ്പലവയൽ), ഷീജ സതീഷ് (നൂൽപുഴ), ജിൽസൺ തൂപ്പുങ്കര (എടവക) എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ മറ്റു ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർഥികൾ.

സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രണ്ടു പ്രമുഖ നേതാക്കൾ വ്യാഴാഴ്ച കോൺഗ്രസ് വിട്ടിരുന്നു. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോഷി കൂരിക്കാട്ടിലും മാനന്തവാടി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഗ്ലാഡിസ് ചെറിയാനുമാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. ജോഷി കൂരിക്കാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുൽപള്ളി ഡിവിഷനിൽ മത്സരിക്കും. English Summary:
Wayanad Congress Resolves Youth Anger, Finalizes Candidate List: Samshad In, Jashir Out
Pages: [1]
View full version: ‘യൂത്ത്’ രോഷം തണുപ്പിച്ച് കോൺഗ്രസ്; വയനാട്ടിൽ സ്ഥാനാർഥി പട്ടികയായി, സംഷാദിന് സീറ്റ്, ജഷീറിനില്ല