പത്രിക സമർപ്പണം അവസാനിച്ചു, പത്രിക നൽകിയവർ 1,08,580; സൂക്ഷ്മപരിശോധന ഇന്ന്
/uploads/allimg/2025/11/1329539167155166633.jpg/uploads/allimg/2025/11/6814820802115978993.jpg
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ. ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. ഒരു ട്രാൻസ്ജെൻഡറും പത്രിക നൽകി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്– 13,595. കുറവ് വയനാട്ടിലും– 3,180. അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേർ പത്രിക നൽകി.
/uploads/allimg/2025/11/9178321419756391156.jpg
ലഭിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് 10ന് ആരംഭിക്കും. അതത് വരണാധികാരികളാണ് സൂക്ഷ്‌മപരിശോധന നടത്തുക. ഒരു സ്ഥാനാർഥിയോ സ്ഥാനാർഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാം ഒരുമിച്ചായിരിക്കും പരിശോധിക്കുക. തുടർന്ന് സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മറ്റന്നാളാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും. റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും. English Summary:
Nomination Filing Concluded: Kerala local body election nomination filing has concluded. The scrutiny of nominations is scheduled for today, followed by the publication of the accepted nominations list by the Returning Officer. The final candidate list will be announced after the deadline for withdrawal of nominations.
Pages:
[1]