deltin33 Publish time 2026-2-12 11:19:30

കണ്ണൂരിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല; കണ്ണപുരത്ത് പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി

/uploads/allimg/2025/11/3834057150554389146.jpg



കണ്ണൂർ∙ ജില്ലയിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല. കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 4 വാർഡുകളിലും ആന്തൂർ നഗരസഭയിലെ 2 ഡിവിഷനിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലുമാണ് യുഡിഎഫിന് സ്ഥാനാർഥികളില്ലാത്തത്. കണ്ണപുരത്ത് 10ാം വാർഡായ തൃക്കോട്ടിൽ യുഡിഎഫ് സ്ഥാനാർഥി എൻ.എ.ഗ്രേസിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളുകയായിരുന്നു. സ്ഥാനാർഥി വരണാധികാരിക്കു മുന്നിൽ നേരിട്ടെത്തി സത്യപ്രതിജ്ഞ ചൊല്ലാത്തതിനെ തുടർന്നാണു പത്രിക തള്ളിയത്.

[*] Also Read ലിപിയില്ലാത്ത കുംഭാര ഭാഷ മലയാളത്തിലാക്കി ബിജെപി ചുമരെഴുത്ത്


ഇവിടെ എൽഡിഎഫ് സ്ഥാനാർഥി പ്രേമ സുരേന്ദ്രൻ എതിരില്ലാതെ വിജയിച്ചു. 3ാം വാർഡായ കണ്ണപുരം സെന്ററിൽ കോൺഗ്രസ് സ്ഥാനാർഥി ഷെറി ഫ്രാൻസിസ് പത്രിക പിൻവലിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് പത്രിക പിൻവലിച്ചത്. ഇതോടെ ഇവിടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സജ്ന വിജയിച്ചു. കണ്ണപുരത്തെ 13, 14 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഇതോടെ കണ്ണപുരത്ത് 4 വാർഡുകളിൽ യുഡിഎഫിന് സ്ഥാനാർഥിയില്ലാതെയായി.

[*] Also Read 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?


സിപിഎം ശക്തികേന്ദ്രമായ ആന്തൂരിലും മലപ്പട്ടത്തും എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആന്തൂരിൽ രണ്ടിടത്താണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. കഴിഞ്ഞ തവണ ഇവിടെ നാലിടത്ത് എതിരുണ്ടായിരുന്നില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിലാണ് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. രണ്ടിടത്ത് മറ്റാരും പത്രിക നൽകാതിരുന്നപ്പോൾ ഒരു വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജമെന്ന് കണ്ട് പത്രിക തള്ളുകയായിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


അതേസമയം, ആന്തൂരിലും മലപ്പട്ടത്തും യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകൾ തള്ളാനുള്ള സിപിഎമ്മിന്റെ നീക്കങ്ങൾക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു. മലപ്പട്ടത്തെ വാർഡിൽ റിട്ടേണിങ് ഓഫിസർക്കു മുന്നിൽ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയാണ് ഒപ്പ് വ്യാജം എന്ന് പറഞ്ഞു തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. English Summary:
UDF Faces Setbacks in Kannur Local Body Elections: LDF candidates secured victories unopposed in several areas, raising concerns and allegations from UDF regarding nomination rejections.
Pages: [1]
View full version: കണ്ണൂരിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല; കണ്ണപുരത്ത് പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി