deltin33 Publish time 2026-2-12 11:19:39

ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ പിടിയിൽ, ചോദ്യം ചെയ്യുന്നു

/uploads/allimg/2025/11/1929083898285003679.jpeg



ന്യൂഡൽഹി∙ ചെങ്കോട്ട ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ പൊലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു. തുഫൈൽ നിയാസ് ഭട്ട് എന്ന ഇലക്ട്രീഷ്യനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്ക് ഭീകരരുമായി വ്യക്തമായി ബന്ധം ഉണ്ടെന്നു തെളിയിക്കുന്ന രേഖകൾ പൊലീസിനു ലഭിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

[*] Also Read ചെങ്കോട്ട സ്ഫോടനം: ലക്ഷ്യം വച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ, വെളിപ്പെടുത്തൽ


ഡോക്ടർമാർ ഉൾപ്പെടെ നിരവധി പേരെയാണ് ചെങ്കോട്ട സ്ഫോടനത്തിനു പിന്നിലെ ‘വൈറ്റ് കോളർ ടെറർ മൊഡ്യൂളി’ന്റെ ഭാഗമായി അറസ്റ്റു ചെയ്തത്. നവംബർ 10നുണ്ടായ ചെങ്കോട്ട സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു. ഫരീദാബാദിലെ അൽ–ഫലാ സർവകലാശാലയിലെ ഡോ. ഉമർ നബിയാണ് ചെങ്കോട്ടയിൽ ചാവേറായെത്തി സ്ഫോടനം നടത്തിയതെന്നു തെളിഞ്ഞിരുന്നു.

[*] Also Read ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’


നവംബർ 5ന് യുപിയിലെ സഹറൻപുരിൽ നിന്ന് ഡോ. അദീൽ അഹമ്മദ് എന്നയാളെ ഭീകരബന്ധത്തിന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിന്റെയും ഡോ. ഷഹീൻ സയീദിന്റെയും വിവരം ലഭിക്കുന്നത്. തൊട്ടുപിന്നാലെ നവംബർ എട്ടിന് ഡോ. മുസമ്മിൽ ഷക്കീലിനെ അറസ്റ്റു ചെയ്തു. ഡോ. ഉമർ നബിയെ കുറിച്ച് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത് ഡോ. മുസമ്മിൽ ഷക്കീലിൽ നിന്നാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡോ. ഉമർ നബി ചെങ്കോട്ടയിൽ കാറിലെത്തി ചാവേർ സ്ഫോടനം നടത്തുകയായിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Jammu & Kashmir police arrest Tufail Niyaz Bhat in connection with Red Fort blast: The investigation is ongoing, revealing connections to a “white collar terror“ module involving doctors and others.
Pages: [1]
View full version: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ പിടിയിൽ, ചോദ്യം ചെയ്യുന്നു