cy520520 Publish time 2026-2-12 11:19:44

കോഴിക്കോട് കനത്ത മഴയും ഇടിമിന്നലും; റോഡുകളിൽ വെള്ളക്കെട്ട്, ശക്തമായ കാറ്റിനു സാധ്യത

/uploads/allimg/2025/11/7085935935968902072.jpg



കോഴിക്കോട് ∙ നഗരത്തിൽ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റേഡിയം ജംക്ഷനു സമീപവും സെൻട്രൽ മാർക്കറ്റിനു സമീപവുമാണ് റോഡുകളിൽ വെള്ളക്കെട്ടുണ്ടായത്. രാത്രി എട്ടു മണിയോടെയാണ് നഗരത്തിൽ ഇടിമിന്നലും കനത്ത മഴയും തുടങ്ങിയത്. പത്തുമണിയോടെ മഴ നേർത്തതോടെ നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുതുടങ്ങി.

[*] Also Read രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ലൈംഗികാതിക്രമത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ട് തവണ


മലയോര മേഖലകളിൽ രാത്രി വൈകിയും കനത്ത മഴയും ഇടിമിന്നലും തുടരുകയാണെന്നാണ് വിവരം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


യെലോ അലർട്ട്

23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

24/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം

25/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം English Summary:
Kerala Weather Update: Kozhikode Battered by Heavy Rain and Thunderstorm; Waterlogging Disrupts City Life
Pages: [1]
View full version: കോഴിക്കോട് കനത്ത മഴയും ഇടിമിന്നലും; റോഡുകളിൽ വെള്ളക്കെട്ട്, ശക്തമായ കാറ്റിനു സാധ്യത