cy520520 Publish time 2026-2-12 11:19:47

ബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം, ഇരയായത് ഒൻപതാം ക്ലാസുകാരി; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

/uploads/allimg/2025/11/4052118087337249189.jpg



കൊൽക്കത്ത ∙ ബംഗാളിലെ കിഴക്കൻ ബർദ്വാൻ ജില്ലയിലെ ഔസ്ഗ്രാമിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകൻ അറസ്റ്റിൽ. വിദ്യാർഥിനി കടയിലേക്ക് പോകുംവഴിയായിരുന്നു ബലാത്സംഗം. കേസിൽ 6 പേരാണ് ആകെ അറസ്റ്റിലായത്. ഇതിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്.

[*] Also Read സ്കൂൾ കെട്ടിടത്തിൽ നിന്നു ചാടി 8ാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകർ മാനസികപീഡനത്തിനിരയാക്കിയെന്ന് കുടുബം


പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം ഗ്രാമത്തിലെ കടയിലേക്ക് നടക്കുമ്പോൾ ആറ് പ്രതികൾ അവരെ റോഡിൽ തടഞ്ഞുനിർത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടുത്തുള്ള വനപ്രദേശത്തേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളുടെ ഭീഷണി കാരണം പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വ്യാഴാഴ്ച സ്കൂളിലെ സുഹൃത്തിനോട് കാര്യം പറഞ്ഞു. സുഹൃത്ത് ഇക്കാര്യം അധ്യാപകനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇരയുടെ അമ്മ ഔസ്ഗ്രാം പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ഇതിനുപിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ട ആറു പേരും അറസ്റ്റിലാകുന്നത്. പ്രതികൾക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ‘‘മമതാ ബാനർജി മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനുശേഷം, ഇത്തരം ബലാത്സംഗ സംഭവങ്ങൾ വീണ്ടും വീണ്ടും നടക്കുകയാണ്. കുറ്റകൃത്യം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം’’ – ബിജെപി ആരോപിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ആരെയും വെറുതെ വിടില്ലെന്നും പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ‘‘ആര് എന്തു പറഞ്ഞാലും പ്രശ്നമില്ല. ഈ ഹീനമായ കുറ്റകൃത്യത്തിൽ പ്രതികൾ ആരായാലും അവർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും’’ – എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം. English Summary:
Bengal Gang Rape: Trinamool Leader\“s Son Among Six Arrested for Ninth-Grader\“s Assault
Pages: [1]
View full version: ബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം, ഇരയായത് ഒൻപതാം ക്ലാസുകാരി; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ