Chikheang Publish time 2026-2-12 11:19:54

‘ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ’: സൊഹ്റാൻ മംദാനിയോട് ഡോണൾഡ് ട്രംപ്

/uploads/allimg/2025/11/6060471852192145633.jpg



വാഷിങ്ടൻ ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ന്യൂയോർക്ക് നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. വെള്ളിയാഴ്ചയാണ് മംദാനി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയെ സമീപത്തു നിർത്തിക്കൊണ്ടാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്.

ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മേയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി തിരിച്ചടി നൽകിയിരുന്നു. മേയ് 10ന് താൻ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഇടപെടലുണ്ടായെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞതാണ്. എന്നാൽ 350% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുദ്ധം അവസാനിപ്പിച്ചതെന്ന് കഴിഞ്ഞ ബുധനാഴ്ചയും ട്രംപ് അവകാശപ്പെട്ടിരുന്നു.

[*] Also Read \“ഞങ്ങൾ തമ്മിൽ കൂടുതൽ കാര്യങ്ങളിൽ യോജിപ്പുണ്ട് \“: ട്രംപ് - മംദാനി കൂടിക്കാഴ്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്


മംദാനിയുമായുള്ള കൂടിക്കാഴ്ച വളരെ നല്ലതും പ്രയോജനകരവും ആയിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും പാർപ്പിടപ്രശ്നത്തിന് പരിഹാരം കാണാനും മംദാനിക്ക് ആഗ്രഹമുണ്ടെന്നും അതിന് പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്നാണ് മംദാനി പറഞ്ഞത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് മംദാനിക്കെതിരെ ട്രംപ് രൂക്ഷമായാണ് സംസാരിച്ചത്. മംദാനിക്ക് വോട്ടുചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. വിജയിച്ച ശേഷം ട്രംപിനെ മംദാനിയും വെല്ലുവിളിച്ചു. English Summary:
Trump Meets Sohran Mamdani: India-Pakistan War Claim Dominates White House Dialogue
Pages: [1]
View full version: ‘ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ’: സൊഹ്റാൻ മംദാനിയോട് ഡോണൾഡ് ട്രംപ്