Chikheang Publish time 2026-2-12 11:19:57

ശബരിമലയിൽ തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ്; പരിചയസമ്പന്നരായ കൂടുതൽ പൊലീസ്, ദർശനസമയം ബോർഡ് തീരുമാനിക്കും

/uploads/allimg/2025/11/6908217853335040027.jpg



പമ്പ ∙ ശബരിമലയിലെ തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം തീരുമാനിക്കാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. തിരക്കു കുറയുമ്പോൾ സ്പോട്ട് ബുക്കിങ് കൂട്ടാം. നിലവിലെ 5000 എന്നത് തിരക്കു കുറയുന്നതനുസരിച്ച് വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.

[*] Also Read ‘അയ്യപ്പൻ ആരെയും വിടില്ല; ശബരിമല സ്വർണക്കൊള്ള കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം’


സന്നിധാനത്ത് ദർശന സമയം എത്ര വരെയാകാമെന്നു ദേവസ്വം ബോർഡ് ചർച്ച ചെയ്തു തീരുമാനിക്കും. എല്ലാ ദിവസവും സന്നിധാനത്ത് എഡിഎമ്മിന്റെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരണം. പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പമ്പയിലും നിലയ്ക്കലും ഇത്തരത്തിൽ യോഗം ചേരണം.നിലവിൽ പതിനെട്ടാം പടിയിൽ മിനിറ്റിൽ ശരാശരി 70 പേരാണ് കയറുന്നത്. അത് 85 ആക്കും. പരിചയസമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. പാർക്കിങ്, ശുചിമുറികൾ വൃത്തിയാക്കൽ, ചുക്കുവെള്ള വിതരണം, ഡോളി പ്രശ്നം, എരുമേലിയിലെ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. 27നു പ്രത്യേക യോഗം ചേരും.

[*] Also Read ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷം തീർഥാടകർ; തിരക്കൊഴിയുന്നു, സുഖ ദർശനം; ഇന്ന് അവലോകന യോഗം


സന്നിധാനത്ത് ഹെൽത്ത് സെന്ററിൽ എക്കോ കാർഡിയോഗ്രഫി പരിശോധനാ സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകി. പഴയ കെട്ടിടങ്ങൾ പൊളിക്കും. ഹോട്ടലുകളിൽ ആരോഗ്യ വകുപ്പും അഗ്നിരക്ഷാ സേനയും പരിശോധന നടത്തും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ കെ.രാജു, പി.ഡി.സന്തോഷ് കുമാർ, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ശബരിമല പൊലീസ് ചീഫ് കോഓർഡിനേറ്റർ എസ്.ശ്രീജിത്ത്, ഡിഐജിമാരായ അരുൾ ആർ.കൃഷ്ണ, അജിതാ ബീഗം, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, ശബരിമല എഡിഎം ഡോ.അരുൺ എസ്.നായർ, ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത് കെ.ശേഖർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. English Summary:
Sabarimala spot booking: Sabarimala spot booking quantity will be decided based on the crowd situation, as decided by the review meeting led by Minister V.N. Vasavan.
Pages: [1]
View full version: ശബരിമലയിൽ തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ്; പരിചയസമ്പന്നരായ കൂടുതൽ പൊലീസ്, ദർശനസമയം ബോർഡ് തീരുമാനിക്കും