Chikheang Publish time 2026-2-12 11:20:17

‘പിന്‍വലിച്ചില്ലെങ്കിൽ തട്ടിക്കളയും’; പത്രിക പിൻവലിക്കാന്‍ ഭീഷണി, മുൻ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കൽ സെക്രട്ടറി

/uploads/allimg/2025/11/1716051137063656732.jpg

/uploads/allimg/2025/11/8317384687268084295.jpg/uploads/allimg/2025/11/8295925758347019507.jpg



പാലക്കാട്∙ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്‍റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി.ആര്‍.രാമകൃഷ്ണനെയാണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം രാമകൃഷ്ണന്‍ പുറത്തുവിട്ടു.‌ /uploads/allimg/2025/11/7370097906500160563.jpg/uploads/allimg/2025/11/2171454672606624930.jpg

ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ ഫോണിൽ വിളിച്ച് മത്സരത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങൾ എന്തു ചെയ്യുമെന്നും രാമകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നു‌ം ജംഷീർ ഭീഷണിപ്പെടുത്തി.

[*] Also Read തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ തൂങ്ങി മരിച്ചു; വീട്ടിൽനിന്ന് പോയത് പുലർച്ചെ


പത്രിക പിൻവലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും വി.ആർ.രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ചിലർ സമ്മതിക്കുന്നില്ല. അഴിമതിക്കെതിരെ പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 42 വര്‍ഷമായി സിപിഎം അംഗമാണ് രാമകൃഷ്ണൻ. പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
CPM Leader Threatens Independent Candidate in Attappadi: VR Ramakrishnan, contesting independently, faces threats to withdraw his nomination, highlighting internal conflict within the CPM and raising concerns about election integrity.
Pages: [1]
View full version: ‘പിന്‍വലിച്ചില്ലെങ്കിൽ തട്ടിക്കളയും’; പത്രിക പിൻവലിക്കാന്‍ ഭീഷണി, മുൻ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കൽ സെക്രട്ടറി