കൊച്ചിക്കായലിനരികെ ഒരു മമ്മൂട്ടിക്കാതൽ!
/uploads/allimg/2025/11/943447113879225146.jpg/uploads/allimg/2025/11/6814820802115978993.jpg
വൈക്കത്തെ ചെമ്പിൽനിന്ന് ഒരുഗ്രൻ പൊന്നുരുക്കിയെടുത്തതു കൊച്ചിയാണ്; നമ്മുടെ സ്വന്തം മമ്മൂട്ടി! മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരൻ മഹാനടനായതിനു പിന്നണിയൊരുക്കിയ ആ കൊച്ചിക്കാലത്തെ മനോരമ ഹോർത്തൂസിൽ അവതരിപ്പിക്കുന്നു, ‘മമ്മൂട്ടിക്കാതൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ’. 27നു വൈകിട്ട് ആറിന് രാജേന്ദ്രമൈതാനത്തു ഹോർത്തൂസിനു മമ്മൂട്ടി തിരിതെളിച്ചതിനു ശേഷമാണു വേദിയിൽ കൊച്ചി പഴയ കൊച്ചിയായി പുനർജനിക്കുക.
[*] Also Read ഹോർത്തൂസ് ‘പദ’യാത്ര തിങ്കളാഴ്ച കണ്ണൂർ ജില്ലയിൽ; കാസർകോട് ജില്ലയിലെ പര്യടനം ചൊവ്വാഴ്ച
/uploads/allimg/2025/11/9178321419756391156.jpg
അവിടെ കൃതാവും പൊടിമീശയും വച്ച്, സിനിമ തലയ്ക്കുപിടിച്ച മുഹമ്മദ് കുട്ടിയെ കാണാം. തേവര കോളജും മഹാരാജാസും ലോ കോളജും ചുറ്റാം. മുഹമ്മദ് കുട്ടിയുടെ കൂട്ടുകാർക്കൊപ്പം അവരുടെ നാടകക്കാലത്തേക്കു നടക്കാം. വക്കീൽകുപ്പായമിട്ടു മഞ്ചേരിക്കു ബസ് കയറിയ, വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ ചെറുവേഷത്തിലെത്തിയ ഓർമകൾക്കൊപ്പം നടക്കാം. അങ്ങനെയങ്ങനെ, മുഹമ്മദ് കുട്ടി മമ്മൂട്ടിയായി തലയുയർത്തുന്നതു കൺമുന്നിൽ കാണാം. കാഴ്ചകൾക്കു ജീവൻ പകരാൻ മമ്മൂട്ടിപ്പാട്ടുകളും ഒപ്പം ചേരും. എൻ.വി.അജിത്താണു ഷോ ഡയറക്ടർ. English Summary:
Mammootty\“s Kochi Days Unveiled: A Spectacular Light and Sound Show at Hortus
Pages:
[1]