cy520520 Publish time 2026-2-12 11:21:12

എം.എസ്.കുമാറിനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, ആനന്ദ് കെ.തമ്പിയുടെയും വീട്ടിലെത്തി; കുടുംബാംഗങ്ങളുമായി ചർച്ച

/uploads/allimg/2025/11/8874884971440973007.jpg



തിരുവനന്തപുരം ∙ ബിജെപി സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദ് കെ. തമ്പിയുടെ വീട്ടില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എത്തി. പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയ രാജീവ് ചന്ദ്രശേഖര്‍ ആനന്ദിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷമാണ് ഇന്നലെ രാത്രി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആനന്ദിന്റെ വീട് സന്ദര്‍ശിച്ചത്. സഹകരണസംഘം പ്രശ്‌നത്തില്‍ ബിജെപി നേതാക്കളുമായി അകല്‍ച്ചയില്‍ കഴിയുന്ന മുതിര്‍ന്ന നേതാവ് എം.എസ്.കുമാറിന്റെ ശ്രീകണേ്ഠശ്വരത്തെ വീട്ടിലും രാജീവ് ചന്ദ്രശേഖര്‍ എത്തി ചര്‍ച്ച നടത്തി.

[*] Also Read കൊലപാതക കേസിൽ കസ്റ്റഡിയിലായ മുൻ കൗൺസിലർ ഇപ്പോൾ സ്ഥാനാർഥി; മത്സരിക്കുന്നത് കോൺഗ്രസ് വിമതനായി


ആനന്ദിന് ബിജെപിയുമായി ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി നേതാക്കള്‍ പറഞ്ഞത് വിവാദമായിരുന്നു. നേതാക്കളുടെ പ്രതികരണത്തില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആനന്ദ് ശിവസേനയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 15ന് ആനന്ദിനെ വീടിനു പിന്നിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ മണ്ണുമാഫിയയുടെ ഭാഗമാണെന്നും അതുകൊണ്ടാണ് തനിക്കു സീറ്റ് നിഷേധിച്ചതെന്നും ആനന്ദ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.

[*] Also Read എംഡിഎംഎ വാങ്ങിയിട്ട് പണം നൽകിയില്ല, കാശ് ചോദിച്ച് ആദർശ് വീട്ടിലെത്തി; കൊലപാതകത്തിനു പിന്നിൽ ലഹരി ഇടപാട്


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏതുവിധേനയും ഭരണം പിടിക്കാനുറച്ച് കളത്തിലിറങ്ങിയ ബിജെപി, തിരഞ്ഞെടുപ്പ് കളത്തില്‍ ഒരു തരത്തില്‍ ഉള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കു ശേഷം രാജീവ് ചന്ദ്രശേഖറും ആര്‍എസ്എസ് നേതാക്കളും നേരിട്ടു തന്നെ പരാതികള്‍ പരിഹരിക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജീവ് ചന്ദ്രശേഖര്‍ ആനന്ദിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Rajeev Chandrasekhar visits Anand K. Thampi\“s family to address concerns after the BJP seat denial and subsequent suicide. This visit aims to resolve internal conflicts and ensure a united front for the upcoming Thiruvananthapuram corporation elections, amidst allegations of BJP leaders\“ involvement in land mafia activities.
Pages: [1]
View full version: എം.എസ്.കുമാറിനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, ആനന്ദ് കെ.തമ്പിയുടെയും വീട്ടിലെത്തി; കുടുംബാംഗങ്ങളുമായി ചർച്ച