LHC0088 Publish time 2026-2-12 11:22:43

കണ്ണൂർ: എതിരില്ലാതെ ജയം കുറഞ്ഞു; ഏകപക്ഷീയ ജയം ജനാധിപത്യപരമോ എന്ന ചോദ്യം ബാക്കി

/uploads/allimg/2025/11/8533523990349924906.jpg



തദ്ദേശ തിരഞ്ഞെടുപ്പു പ്രക്രിയയുടെ തുടക്കത്തിലേ ചില സീറ്റുകളിൽ സിപിഎം ജയം ഉറപ്പിക്കുന്ന ജില്ലയാണു കണ്ണൂർ. പിൻവലിക്കൽ ഘട്ടം കഴിഞ്ഞപ്പോഴേക്കും 3 തദ്ദേശ സ്ഥാപനങ്ങളിലായി 14 വാർഡുകളിൽ ഇത്തവണ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് സംഘടനയുടെ കരുത്തെന്നു സിപിഎം മേനിപറയുമ്പോൾ ജനാധിപത്യത്തെ കശാപ്പു ചെയ്തുണ്ടാക്കിയ വിജയമെന്നു യുഡിഎഫും ബിജെപിയും തറപ്പിച്ചു പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18 വാർഡുകളിലെ ഈ എതിരില്ലാ വിജയം ഇത്തവണ 14ലേക്കു കുറയ്ക്കാൻ യുഡിഎഫിനു കഴിഞ്ഞെന്നു മാത്രം.

[*] Also Read ‘പറക്കും എഴുത്തുകാരി’: അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട എഴുത്തുകാരി നെ‍‍ഡി ഒക്കോറഫോർ അനുഭവം പങ്കിടുന്നു


ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഏറെയും എൽഡിഎഫിന്റെ കയ്യിലാണ്. കൈപ്പിടിയിലുള്ള കണ്ണൂർ കോർപറേഷനാണ് യുഡിഎഫിന്റെകരുത്ത്. 71 പഞ്ചായത്തുകളിൽ 57 എൽഡിഎഫ്, 14 യുഡിഎഫ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 10, യുഡിഎഫ് 1.9 നഗരസഭകളിൽ 6 എൽഡിഎഫ്, 3 യുഡിഎഫ്. ജില്ലാ പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. പ്രതിപക്ഷ സാന്നിധ്യമില്ലാതെ എൽഡിഎഫ് ഭരിക്കുന്ന ഒരു നഗരസഭയും 2 ബ്ലോക്ക് പഞ്ചായത്തുകളും 10 ഗ്രാമപ്പഞ്ചായത്തുകളും ജില്ലയിലുണ്ട്. ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഇല്ല.

മൂന്നാം പിണറായി സർക്കാരിനു നിലമൊരുങ്ങിയതായി വിളംബരം ചെയ്യാൻ ജില്ലയിൽ സ്ഥിതി മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എൽഡിഎഫ്. കോർപറേഷൻ പിടിച്ചെടുത്താൽ കൊള്ളാമെന്നുമുണ്ട്. പിണറായി സർക്കാരിന്റെ വികസനവും ക്ഷേമപദ്ധതികളുമാണ് ആയുധം. യുഡിഎഫിനാകട്ടെ കോർപറേഷൻ നിലനിർത്തി ത്രിതല പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കണം. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതാണ് മലയോര പഞ്ചായത്തുകളിൽ യുഡിഎഫിന് അധികാരം നഷ്ടപ്പെടുത്തിയത്. വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മേഖലയിലുള്ള അതൃപ്തി ഇത്തവണ അനുകൂലമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് എൻ‍ഡിഎ.

[*] Also Read അക്ഷരപ്രഭയിൽ കൊച്ചി: ഹോർത്തൂസിന് നാളെ മമ്മൂട്ടി തിരിതെളിക്കും

/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി.പി.ദിവ്യയെ മാറ്റേണ്ടി വന്നതു സിപിഎമ്മിനു കല്ലുകടിയാണ്. നിലവിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഒഴികെ മറ്റാരെയും സിപിഎം മത്സരിപ്പിക്കുന്നില്ല. പയ്യന്നൂർ നഗരസഭയിൽ സിപിഎം നിർത്തിയ സ്ഥാനാർഥി പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടതു വിനയായി.   

വിമത സ്ഥാനാർഥികൾ മുന്നണികൾക്കു തലവേദനയാണ്. പയ്യന്നൂരിൽ പാർട്ടിയിലെ വിഭാഗീയത സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു. വോട്ടർമാരുടെയും വാർഡുകളുടെയും എണ്ണം കൂടിയതും അതിർത്തികൾ മാറിയതുമെല്ലാം അനുകൂലമായും പ്രതികൂലമായും മുന്നണികൾ തരംപോലെ വിലയിരുത്തുന്നു. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തിനപ്പുറം മറ്റുപരിഗണനകളുടേതുമാണ്. അത് മുന്നണികളുടെ കണക്കു തെറ്റിച്ചേക്കാം. English Summary:
Kannur\“s Electoral Landscape: Kannur Local Body Elections are crucial for gauging political sentiment. The LDF aims to consolidate its power while the UDF seeks to regain lost ground, with the BJP trying to expand its presence. Alliances are trying hard to win the election.
Pages: [1]
View full version: കണ്ണൂർ: എതിരില്ലാതെ ജയം കുറഞ്ഞു; ഏകപക്ഷീയ ജയം ജനാധിപത്യപരമോ എന്ന ചോദ്യം ബാക്കി