deltin33 Publish time 2026-2-12 11:25:06

കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തി; കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു

/uploads/allimg/2025/11/1491472258152215229.jpg



പത്തനംതിട്ട ∙ കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചതിനു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ ആകേഷ് (26) നെയാണ് പ്രതിയായ അജു (20) കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്.

[*] Also Read ‘എത്രയും വേഗം തീരുമാനം എടുക്കണം’: വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി


ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു ധരിച്ചിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ മധ്യഭാഗത്ത് പരുക്കേറ്റ ആകേഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന പത്തനംതിട്ടറവന്യൂ ജില്ലാകലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനു സ്കൂൾ പ്രിൻസിപ്പലിന്റെ പരാതി പ്രകാരമാണ് അജുവിനെ കസ്റ്റഡിയിലെടുത്തത്.

[*] Also Read കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: പുനഃപരിശോധനയ്ക്കുള്ള അവസരം ദുരുപയോഗം ചെയ്തു, സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി


ആറന്മുള പൊലീസ് റജിസ്റ്റർ ചെയ്തിട്ടുളള നിരവധി മോഷണക്കേസുകളിൽ വിചാരണ നേരിടുന്നയാളാണ് അജു. പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പിലെത്തി ദേഹോപദ്രവമേൽപ്പിച്ചതിനു ചെങ്ങന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Pathanamthitta Kalolsavam Harassment Case: School festival harassment incident leads to police assault. A suspect arrested for harassing girls at a school festival in Pathanamthitta attacked a police officer while in custody, resulting in injuries.
Pages: [1]
View full version: കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തി; കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങ് കൊണ്ട് പൊലീസുകാരന്റെ തലയ്ക്കടിച്ചു