deltin33 Publish time 2026-2-12 11:25:20

പുതിയ വികസിത ഇന്ത്യയ്ക്കായി 9 പ്രതിജ്ഞകളെടുക്കണമെന്ന് പ്രധാനമന്ത്രി

/uploads/allimg/2025/11/7443177296697870966.jpg



ഉഡുപ്പി (കർണാടക) ∙ ഒരാളെയെങ്കിലും ദരിദ്രാവസ്ഥയിൽനിന്നു മോചിപ്പിക്കുക, അമ്മയുടെ പേരിൽ ഒരു മരം നടുക തുടങ്ങി പുതിയ, വികസിത ഇന്ത്യയ്ക്കായി ഒൻപതു പ്രതിജ്ഞകളെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാഹം ചെയ്തു.

[*] Also Read ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; സ്‌ഫോടനത്തിൽ ഒരു മരണം, രണ്ട് സ്ത്രീകൾക്ക് ഗുരുതര പരുക്ക്


ആരോഗ്യകരമായ ജീവിതശൈലി, യോഗ, ക‍ൃഷി, വന, ജല സംരക്ഷണം, പ്രാദേശികതയുടെയും കയ്യെഴുത്തുപ്രതികളുടെയും സംരക്ഷണം, ഇന്ത്യയിലെ 25 പുണ്യകേന്ദ്രങ്ങളെങ്കിലും സന്ദർശിക്കുക തുടങ്ങിയ പ്രതിജ്ഞകളെടുക്കുന്നതിലൂടെ 2047ൽ ഇന്ത്യയ്ക്ക് അമൃതകാല ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. ഒരുലക്ഷംപേരെ പങ്കെടുപ്പിച്ച് ഉഡുപ്പി ശ്രീകൃഷ്ണ മഠം സംഘടിപ്പിച്ച ഗീതാപാരായണ പരിപാടി, ലക്ഷകാന്ത ഗീതാ പാരായണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

[*] Also Read കർണാടകയിൽ നിർണായക ശനിയാഴ്ച; ശിവകുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് സിദ്ധരാമയ്യ, ഒരുമിച്ചു പ്രഭാത ഭക്ഷണം


രാവിലെ 11.30ന് ആദി ഉഡുപ്പിയിലെത്തിയ പ്രധാനമന്ത്രി ബന്നഞ്ചെ വി.എസ്.ആചാര്യ ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് കൽസങ്ക ജംക‍്ഷൻ വരെ റോഡ് ഷോ നടത്തി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ശ്രീരാമപ്രതിമ അനാവരണം ചെയ്തു

പനജി ∙ ദക്ഷിണ ഗോവയിലെ ശ്രീസംസ്ഥാൻ ഗോകർണ ജീവോത്തം മഠത്തിന്റെ 550–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീരാമന്റെ 77 അടി ഉയരമുള്ള വെങ്കലപ്രതിമ നരേന്ദ്ര മോദി അനാവരണം ചെയ്തു. പർതഗലിയിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ പങ്കെടുത്തു. മഠത്തിനോടു ചേർന്ന ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സന്യാസ സ്ഥാപനങ്ങളിലൊന്നായ ഗോകർണ ജീവോത്തം മഠം സാരസ്വത വിഭാഗത്തിന്റെ ചുമതലയിലുള്ളതാണ്. English Summary:
PM Modi\“s 9 Pledges for a Developed India: A Call to Action from Udupi
Pages: [1]
View full version: പുതിയ വികസിത ഇന്ത്യയ്ക്കായി 9 പ്രതിജ്ഞകളെടുക്കണമെന്ന് പ്രധാനമന്ത്രി