‘മൂന്നാംലോകക്കാർ ഇങ്ങോട്ടു വരേണ്ട’: ഡോണൾഡ് ട്രംപിന്റെ ഭീഷണി
/uploads/allimg/2025/11/5756253486958958151.jpgവാഷിങ്ടൻ ∙ യുഎസ് അഭയം നൽകിയ അഫ്ഗാൻ കുടിയേറ്റക്കാരൻ വൈറ്റ്ഹൗസിനു സമീപം നടത്തിയ വെടിവയ്പിൽ നാഷനൽ ഗാർഡ് അംഗം സാറബെക്സ്‌ട്രോം (20)കൊല്ലപ്പെട്ടതിനുപിന്നാലെ കുടിയേറ്റം തടയാനുള്ള കർശന നടപടികൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുള്ള കുടിയേറ്റം ‘എക്കാലത്തേക്കുമായി നിർത്തിവയ്ക്കും’; പൗരത്വമില്ലാത്തവർക്കായി ഫെഡറൽ ഭരണകൂടം നൽകുന്ന ആനുകൂല്യങ്ങളും സബ്സിഡികളും നിർത്തലാക്കും. അഫ്ഗാനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അഭയം നൽകുന്നതു സംബന്ധിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയ പദ്ധതികളിലുൾപ്പെട്ടവരെ ഇനി പരിഗണിക്കില്ല.
‘വായിച്ചുനോക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെബൈഡൻ ഒപ്പിട്ടു കൊടുത്ത സകല കുടിയേറ്റ പദ്ധതികളും റദ്ദാക്കും; യുഎസിന് ഒരു പ്രയോജനവുമില്ലാത്ത എല്ലാവരെയും പുറത്താക്കും’– സമൂഹമാധ്യമത്തിൽ ട്രംപ് പറഞ്ഞു. 2021ൽ യുഎസ് സേനാ വിമാനത്തിൽ അഫ്ഗാൻ അഭയാർഥികളെ കൂട്ടത്തോടെ കയറ്റി കൊണ്ടുവന്നത് ഒരു പരിശോധനയും ഇല്ലാതെയായിരുന്നെന്നും ട്രംപ് ആരോപിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ആശയം ശീതയുദ്ധ സൃഷ്ടി
∙ ഒന്നാം ലോകം, രണ്ടാം ലോകം, മൂന്നാം ലോകം എന്നിങ്ങനെ രാജ്യങ്ങളെ വിഭജിക്കുന്ന രീതി ശീതയുദ്ധത്തിന്റെ സൃഷ്ടിയാണ്. യുഎസ് കേന്ദ്രിതമായ പടിഞ്ഞാറൻ ചേരിയും സോവിയറ്റ് രാജ്യങ്ങളുടെ കിഴക്കൻ ചേരിയും ഇതിലൊന്നും ചേരാതെ നിഷ്പക്ഷത പാലിച്ച മറ്റുരാജ്യങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ.
ശീതയുദ്ധാനന്തരം ഈ തരംതിരിവുകൾ അപ്രസക്തമായി; വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ദരിദ്രരാജ്യങ്ങളെയാണ് മൂന്നാം ലോക രാജ്യങ്ങളായി യുഎൻ ഉൾപ്പെടെ കണക്കാക്കുന്നത്. ഈ ഗണത്തിൽ ഇപ്പോഴുള്ളത് 44 രാജ്യങ്ങൾ. ഇതിൽ 32 ആഫ്രിക്കൻ രാജ്യങ്ങളും അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, മ്യാൻമർ എന്നിവയുൾപ്പെടെ 8 ഏഷ്യൻ രാജ്യങ്ങളുമുണ്ട്. വികസ്വര രാജ്യവും ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യ ആധുനിക നിർവചനങ്ങളിൽ മൂന്നാം ലോക രാജ്യമല്ല. English Summary:
Mass Deportations and No Benefits: Trump Unveils Drastic Immigration Plan
Pages:
[1]