deltin33 Publish time 2026-2-12 11:25:50

‘രാഹുൽ വിഷയത്തിൽ ഇനി ഞങ്ങൾ ഇടപെടില്ല, നിയമപരമായി മുന്നോട്ട് പോകട്ടെ’; നിലപാടറിയിച്ച് ഷാഫി

/uploads/allimg/2025/11/8871122225553951368.jpg



കൊച്ചി∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലുള്ള പാർട്ടി തീരുമാനത്തെ തന്റെ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. വിഷയം നിയമപരമായിത്തന്നെ മുന്നോട്ടു പോകുമെന്നും അതിനാൽ ഇനി തങ്ങളാരും ഇടപെടില്ലെന്നും ഷാഫി പറഞ്ഞു. മനോരമ ഹോർത്തൂസ് വേദിയിലാണ് ഷാഫി പറമ്പിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘രാഹുലിന്റെ വിഷയത്തിൽ പാർട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ അത് നിയമപരമായ കാര്യമാണ്. അത് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെ. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ഞങ്ങൾ ആരും ഇനി ഇടപെടില്ല’– ഷാഫി പറഞ്ഞു.English Summary:
Shafi Parambil at Manorama Hortus
Pages: [1]
View full version: ‘രാഹുൽ വിഷയത്തിൽ ഇനി ഞങ്ങൾ ഇടപെടില്ല, നിയമപരമായി മുന്നോട്ട് പോകട്ടെ’; നിലപാടറിയിച്ച് ഷാഫി