cy520520 Publish time 2026-2-12 11:25:55

‘പൊലീസിനെ ബോംബെറിഞ്ഞയാൾ സിപിഎം സ്ഥാനാർഥി; രണ്ട് മുൻ പ്രസിഡന്റുമാർ ജയിലിൽ, ആ കെണിയിൽ വീഴില്ല’

/uploads/allimg/2025/11/234383429755205591.jpg



കണ്ണൂർ∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനുള്ള തന്ത്രം സ്വീകരിച്ചാൽ ആ കെണിയിൽ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി പോലുമില്ലാതെ പാർട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചു. കേസ് വന്നപ്പോൾ കെപിസിസി അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരഭിപ്രായം പറയാൻ ആർക്കും സാധിക്കില്ല. കോൺഗ്രസാണ് അഭിമാനത്തോടെ നിൽക്കുന്നതെന്നും സിപിഎം പ്രതിക്കൂട്ടിലാണെന്നും സതീശൻ പറഞ്ഞു.

[*] Also Read രാഹുലിനെ തിരക്കിട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിർദേശം ? ലക്ഷ്യം ആ നീക്കം തടയൽ; പാലക്കാട് നിന്ന് പോയത് മറ്റൊരു കാറിൽ


തിരുവിതാംകൂർ ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാർ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച കുറ്റത്തിന് ജയിലിൽ പോയിട്ടും സിപിഎം നടപടി സ്വീകരിക്കുന്നില്ല. പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം കോടതി ശിക്ഷിച്ചയാളെ സ്ഥാനാർഥിയാക്കിയിട്ടും യാതൊരു നടപടിയും മുഖ്യമന്ത്രി സ്വീകരിച്ചില്ല. സ്ഥാനാർഥിയാക്കിയതിൽ ധാർമികതയുടെ യാതൊരു പ്രശ്നവുമില്ലെന്നാണ് ഡിവൈഎഫ്ഐ പറഞ്ഞത്. നാട്ടിൽ നീതിയും നിയമവും നടപ്പാക്കുന്ന പൊലീസ് ജീപ്പിന് നേരെയാണ് പൊലീസുകാരെ കൊല്ലാൻ ബോംെബറിഞ്ഞത്. മോഷ്ടാക്കളേയും ക്രിമിനുകളുകളേയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎമ്മിന്റെ ഇരട്ടമുഖം ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.

[*] Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ


മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉള്ള ജില്ലയിൽ, വീടിനു കല്ലെറിയും കത്തിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ഫാഷിസ്റ്റ് പാർട്ടിയാണ് സിപിഎം. എന്നിട്ട് ബാക്കിയുള്ള ജില്ലകളിൽ ഇവർ ജനാധിപത്യം പഠിപ്പിക്കാനാറിങ്ങുകയാണ്. പാർട്ടിയുടെ സ്വന്തം ആൾ നാമനിർദേശം കൊടുത്തപ്പോൾ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയ പാർട്ടിയാണ്. ആന്തൂരിൽ ഭാര്യ നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പേരിലാണ് കോൺഗ്രസ് പ്രവർത്തകനായിരുന്നു ദാസനെ ക്രൂരമായി കൊന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ആന്തൂരിൽ ഇതു തന്നെ നിലനിൽക്കുന്നുവെന്നും സതീശൻ പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
VD Satheesan criticizes CPM for supporting criminals and failing to take action against corruption: He accuses CPM of having double standards and fostering a culture of violence and intimidation. Satheesan also highlights past incidents of violence and murder allegedly linked to CPM, questioning their commitment to democracy.
Pages: [1]
View full version: ‘പൊലീസിനെ ബോംബെറിഞ്ഞയാൾ സിപിഎം സ്ഥാനാർഥി; രണ്ട് മുൻ പ്രസിഡന്റുമാർ ജയിലിൽ, ആ കെണിയിൽ വീഴില്ല’