LHC0088 Publish time 2026-2-12 11:26:09

മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലേക്ക്; ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടം

/uploads/allimg/2025/11/5400628592232623001.jpg



തിരുവനന്തപുരം ∙ മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിലേക്ക്. ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഞായർ രാവിലെ ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

[*] Also Read ‘ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്ന് പഠിപ്പിച്ചത് ഉമ്മൻ ചാണ്ടി; സതീശനുമായുള്ള അടുപ്പത്തിൽ കുറവ് വന്നിട്ടില്ല’: ഷാഫി


തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ ദുബായിൽ അവസാനിക്കും. ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. English Summary:
Kerala Chief Minister Pinarayi Vijayan is visiting Dubai for three days: This visit marks the final leg of his Gulf tour, focusing on meetings with business leaders and attending the \“Orma Keralotsavam\“ event.
Pages: [1]
View full version: മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലേക്ക്; ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടം