Chikheang Publish time 2026-2-12 11:26:15

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; മലപ്പുറത്ത് സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ

/uploads/allimg/2025/11/2263298799098905742.jpg



കൊളത്തൂർ (മലപ്പുറം)∙ ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ യൂട്യൂബറായ വ്യാജ സിദ്ധൻ അറസ്‌റ്റിൽ. താൻ മഹ്‌ദി ഇമാം ആണെന്ന് അവകാശപ്പെട്ട് ആയിരുന്നു യൂട്യൂബ് ചാനൽ നടത്തുന്ന കാളികാവ് ഉദിരംപൊയിൽ സജിൽ (36) യുവതിയെ ബലാത്സംഗം ചെയ്തത്.

[*] Also Read ‘ഞെട്ടലുണ്ടാക്കി’; പേര് വോട്ടർ പട്ടികയിലില്ലെന്ന് മാത്യു ടി.തോമസ്


കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാട‌കയ്‌ക്ക് താമസിക്കുന്ന പരാതിക്കാരിയെ പ്രതി യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആഭിചാര ക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം തുടർന്നു. പിന്നീട് പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്‌തതായാണ് പരാതി. ആത്മീയ കാര്യങ്ങളും അന്തവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ഇയാളുടെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നെടുമങ്ങാട് നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.

[*] Also Read ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ഷാരോൺ; ആശുപത്രി കിടക്കയില്‍നിന്ന് ആദ്യ പ്രതികരണവുമായി ആവണി
English Summary:
Malappuram Crime: YouTuber Arrested in Malappuram for \“Divine Pregnancy\“ Rape Scam
Pages: [1]
View full version: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; മലപ്പുറത്ത് സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ