cy520520 Publish time 2026-2-12 11:26:25

ശബരിമലയിൽ തിരക്ക് കുറഞ്ഞു; കച്ചവട കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡുകളുടെ പരിശോധന

/uploads/allimg/2025/11/7909962420485116050.jpg



പത്തനംതിട്ട ∙ ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം. ഇന്ന് കാര്യമായ തിരക്ക് സന്നിധാനത്ത് ഉണ്ടായിരുന്നില്ല. പമ്പയിലും നിലയ്ക്കിലും സ്ഥിതി ശാന്തമായിരുന്നു. സന്നിധാനത്തും പമ്പയിലുമുള്ള കച്ചവട കേന്ദ്രങ്ങളിൽ തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി.

[*] Also Read ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് നിർത്തലാക്കി; ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് ഹൈക്കോടതി


ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിനു സന്നിധാനത്തെ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴ ഈടാക്കി.

[*] Also Read ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഒരു മരണം, 5 പേരുടെ പരുക്ക് ഗുരുതരം


വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ചു വിൽപ്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന.

[*] Also Read മത്സരിക്കാൻ ആളില്ലാതെ പാർട്ടികൾ; കഷ്ടപ്പെടാതെ കഴിക്കാം, വന്യമൃഗങ്ങള്‍ക്ക് ഇഷ്ടം നാട്; ഉദ്ദാനത്ത് സംഭവിക്കുന്നത്? വായിക്കാം ടോപ് 5 പ്രീമിയം

/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കുന്നതിനും അധികവില ഈടാക്കാതിരിക്കുന്നതിനും കർശന നിർദ്ദേശം നൽകി. അളവിൽ കുറച്ചു നൽകുക, അമിത വില ഈടാക്കുക എന്നിവയാണ് കണ്ടെത്തുന്ന ക്രമക്കേടുകളിൽ ഭൂരിഭാഗവും. English Summary:
Sabarimala Crowd Under Control: The special squads are actively preventing exploitation of pilgrims in Sannidhanam and Pamba, focusing on fair trade practices and hygiene in food sales.
Pages: [1]
View full version: ശബരിമലയിൽ തിരക്ക് കുറഞ്ഞു; കച്ചവട കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡുകളുടെ പരിശോധന