deltin33 Publish time 2026-2-12 11:26:35

ഇന്തൊനീഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: 303 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; റോഡുകൾ നശിച്ചു

/uploads/allimg/2025/11/4960464846739103742.jpg



ജക്കാർത്ത ∙ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തൊനീഷ്യയിൽ 303 മരണം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങളാണ് കൂടുതൽ ഒറ്റപ്പെട്ടത്. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ ഒരാഴ്ചയായി കനത്ത മഴയാണ്.

[*] Also Read ചുഴലിക്കാറ്റ് ചെന്നൈക്കു സമീപം കരതൊട്ടാൽ നഗരത്തിൽ അതിശക്തമായ മഴ


നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി. മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു പ്രദേശത്ത് രക്ഷാപ്രവ‍ർത്തനം തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ റോഡ് തടസം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തൊനീഷ്യ സൈനിക മേധാവി സുഹര്യാന്റോ വാ‍ർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്തൊനീഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ രണ്ടു ദിവസം മുൻപ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മഴ ശക്തമായത്. നേരത്തെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേര്‍ മരിച്ചിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Indonesia floods have caused widespread devastation: This natural disaster resulted in numerous fatalities and displacement, requiring extensive relief efforts.
Pages: [1]
View full version: ഇന്തൊനീഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: 303 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; റോഡുകൾ നശിച്ചു