cy520520 Publish time 2026-2-12 11:26:37

അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്കെതിരെ തെളിവായി‌ നൽകിയ സിഡി ശൂന്യം

/uploads/allimg/2025/11/5198763966195439602.jpg



പുണെ ∙ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് പരാതിപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പുണെ കോടതിയിലുള്ള മാനനഷ്ടക്കേസിൽ പ്രധാന തെളിവായി സമർപ്പിച്ച സിഡി ശൂന്യം. രാഹുലിന്റെ പ്രസംഗമോ, കേസുമായി ബന്ധപ്പെട്ട മറ്റു ഫയലുകളോ അതിൽ കണ്ടെത്താനായില്ല.

[*] Also Read ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്ക് ഭീകരർ തന്ത്രം മാറ്റിയെന്ന് ബിഎസ്എഫ്; ‘വീണ്ടും അവസരം ലഭിച്ചാൽ ഇതിലും വലിയ തിരിച്ചടി നൽകും’


സവർക്കറുടെ ബന്ധു കൂടിയായ സത്യകി സവർക്കറുടെ പരാതിയിൽ വാദം കേൾക്കുന്നതിനിടെയാണു പ്രസംഗത്തിന്റെ സിഡി പരിശോധിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, പ്ലേ ചെയ്തപ്പോൾ സിഡി ശൂന്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രസംഗം യുട്യൂബിലുണ്ടെന്നും അതു കേൾപ്പിക്കാമെന്നും പരാതിക്കാരന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. വിഡിയോ യുആർഎൽ തെളിവായി സ്വീകരിക്കാൻ ചട്ടമില്ലാത്തതാണ് കാരണം. രാഹുൽ ഗാന്ധി 2013ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണു സത്യകി മാനനഷ്ടക്കേസ് നൽകിയത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Savarkar defamation case: A CD containing the alleged defamatory speech by Congress MP and Leader of Opposition in Lok Sabha Rahul Gandhi was found to be blank when it was played before a special MP/MLA court in Pune, during the chief examination of Satyaki Savarkar on Thursday.
Pages: [1]
View full version: അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്കെതിരെ തെളിവായി‌ നൽകിയ സിഡി ശൂന്യം