deltin33 Publish time 2026-2-12 11:26:40

ഇനിയില്ലീ നീലവർണം...; മൂന്നാറിനെ നീലപ്പൂക്കളാൽ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങൾ മുറിച്ചു നീക്കുന്നു

/uploads/allimg/2025/11/3981343201986790759.jpg



മൂന്നാർ ∙ ഒരു നൂറ്റാണ്ടിലധികം മൂന്നാറിന്റെ പാതയോരങ്ങളെ നീലപ്പൂക്കളാൽ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങൾ (നീല വാക) പലതും ഓർമയാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനത്തിന് വീതി കൂട്ടൽ പണികൾ ഊർജിതമായതോടെയാണ് രണ്ടാം മൈൽ മുതൽ മൂന്നാർ വരെയുള്ള പാതയോരത്തെ നീല വാകമരങ്ങൾ ഭൂരിഭാഗവും മുറിച്ചുനീക്കാൻ തുടങ്ങിയത്.ഒന്നേകാൽ നൂറ്റാണ്ട് മുൻപ് മൂന്നാറിൽ തേയില കൃഷിക്കെത്തിയ ബ്രിട്ടിഷുകാരാണ് തേയിലകൾക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടിൽ നിന്നെത്തിച്ച ജക്രാന്ത മരങ്ങൾ വച്ചുപിടിപ്പിച്ചത്. തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ഇവയിൽ കൂടുതലും സംരക്ഷണമില്ലാത്തതിനാൽ നശിച്ചു പോയിരുന്നു.

രണ്ടാം മൈൽ മുതൽ ഹെഡ് വർക്സ് ഡാം വരെയും മൂന്നാർ -മറയൂർ റൂട്ടിലുമാണ് കുറച്ചു മരങ്ങൾ അവശേഷിക്കുന്നത്. ഇതിൽ രണ്ടാം മൈൽ മുതൽ ഹെഡ് വർക്സ് വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. ഡിസംബറിൽ ഇലകൾ പൊഴിയുന്ന മരങ്ങളിൽ ഫെബ്രുവരി അവസാനം മുതൽ പൂവിടാൻ തുടങ്ങും. ഏപ്രിൽ അവസാനം വരെ പൂക്കൾ നിലനിൽക്കും. മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് പാതയോരങ്ങളിൽ പൂത്തു നിൽക്കുന്ന വയലറ്റ് വസന്തത്തിന്റെ കാഴ്ച മനോഹരമായിരുന്നു. പരീക്ഷക്കാലത്ത് പൂക്കുന്നതിനാൽ പ്രദേശവാസികൾ പരീക്ഷ മരമെന്നാണ് ഇതിനെ വിളിക്കുന്നത്. ‘വയലറ്റ് പാനിക്’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ജക്രാ
Pages: [1]
View full version: ഇനിയില്ലീ നീലവർണം...; മൂന്നാറിനെ നീലപ്പൂക്കളാൽ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങൾ മുറിച്ചു നീക്കുന്നു