LHC0088 Publish time 2026-2-12 11:26:44

വിമാനത്താവളത്തിനായി പൊട്ടിച്ചത് ഏക്കർ കണക്കിനു പാറ, നദി വഴിതിരിച്ചുവിട്ടു; നവി മുംബൈയിലും വായു മലിനീകരണം

/uploads/allimg/2025/11/3822487936944467699.jpg



മുംബൈ ∙ ഡൽഹിയ്ക്കു പിന്നാലെ നവിമുംബൈയിൽ വായുമലിനീകരണം പരിധി വിട്ട് ഉയർന്നിട്ടും അനങ്ങാതെ അധികൃതർ. ബേലാപുർ, വാശി തുടങ്ങിയ മേഖലകളിൽ വായുനിലവാരം മോശമായി. നവിമുംബൈ വിമാനത്താവളം പൂർണസജ്ജമാക്കാൻ വേണ്ടി 24 മണിക്കൂറും മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും വിവിധ കെട്ടിടനിർമാണ പദ്ധതികളുമാണ് അന്തരീക്ഷ മലിനീകരണം ഗുരുതരമാകാൻ കാരണം. നവിമുംബൈ വിമാനത്താവളത്തിലേക്കുള്ള റോഡുകളും പാലങ്ങളും നിർമിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിനായി കഴിഞ്ഞ 7 വർഷത്തിൽ ഏക്കർ കണക്കിനു പാറയാണു പൊട്ടിച്ചത്. നദി വഴിതിരിച്ചുവിട്ടു. കുന്നും മലയും ഇടിച്ചുനിരത്തി.

[*] Also Read ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്ക് ഭീകരർ തന്ത്രം മാറ്റിയെന്ന് ബിഎസ്എഫ്; ‘വീണ്ടും അവസരം ലഭിച്ചാൽ ഇതിലും വലിയ തിരിച്ചടി നൽകും’


2800 ഏക്കറിൽ അധികം വരുന്ന വിമാനത്താവളത്തിനായി നടത്തുന്ന നിർമാണപ്രവർത്തനങ്ങളാണു നവിമുംബൈ മേഖലയിൽ വായുമലിനീകരണം കൂടാൻ ഒരു കാരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള ജില്ലകളിലൊന്നാണു വിമാനത്താവളം സ്ഥിതി ചെയ്യുന്ന റായ്ഗഡ് എന്നു രണ്ടു വർഷം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, മലിനീകരണം പ്രതിരോധിക്കാൻ ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ല. വിമാനത്താവളത്തിന്റെ വരവോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

[*] Also Read മത്സരിക്കാൻ ആളില്ലാതെ പാർട്ടികൾ; കഷ്ടപ്പെടാതെ കഴിക്കാം, വന്യമൃഗങ്ങള്‍ക്ക് ഇഷ്ടം നാട്; ഉദ്ദാനത്ത് സംഭവിക്കുന്നത്? വായിക്കാം ടോപ് 5 പ്രീമിയം


നൂറുകണക്കിനു കെട്ടിട നിർമാതാക്കളുടെ പദ്ധതികളാണു പുരോഗമിക്കുന്നത്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള പദ്ധതികളും നിർമാണവും നടക്കുന്നു. ഇതെല്ലാം മലിനീകരണം കൂട്ടുന്നു. ഏകദേശം 6 കിലോമീറ്ററോളം ദൂരത്തിലാണു പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്. വായുമലിനീകരണം മൂലം പലർക്കും സാരമായ അസുഖങ്ങളും ഉണ്ടാകുന്നുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Abhishek081212 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rising Air Pollution in Navi Mumbai: Navi Mumbai air pollution is alarmingly high due to ongoing construction activities, especially the Navi Mumbai airport project. This has led to severe health issues for residents and highlights the urgent need for effective pollution control measures to mitigate environmental damage and protect public health.
Pages: [1]
View full version: വിമാനത്താവളത്തിനായി പൊട്ടിച്ചത് ഏക്കർ കണക്കിനു പാറ, നദി വഴിതിരിച്ചുവിട്ടു; നവി മുംബൈയിലും വായു മലിനീകരണം