LHC0088 Publish time 2026-2-12 11:26:49

പാലാ നഗരസഭയ്ക്ക് 76 വയസ്; മട്ടന്നൂർ പോലെ പാലായിലും വേറിട്ട തിരഞ്ഞെടുപ്പ്

/uploads/allimg/2025/11/42854736284331658.jpg



കോട്ടയം ∙ പാലാ മുനിസിപ്പാലിറ്റിയ്ക്ക് 76 വയസ്. 1949 ഡിസംബർ ഒന്നിനാണ് ഈ നഗരസഭ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ചെയർമാൻ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.വി. തോമസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. 1947 ഫെബ്രുവരി 11നാണ് നഗരസഭാരൂപീകരണം സംബന്ധിച്ച് തിരുവിതാംകൂർ മഹരാജാവിന്റെ ഉത്തരവുണ്ടായത്. വൈകാതെ തന്നെ പ്രഥമ കൗൺസിൽ തിരഞ്ഞെടുപ്പും നടന്നു. 1945 ൽ തന്നെ നഗരസഭാ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

[*] Also Read ഡിസംബറിൽ നക്ഷത്രം തൂക്കാൻ‌ സിഎംപി, ബസിൽ കയറി ഗണേഷിന്റെ പാർട്ടി; കൈപ്പത്തി ചിഹ്നത്തിൽ‌ മത്സരിച്ച ഫോർവേഡ് ബ്ലോക്ക്


തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾ 1995നു മുൻപ് നടന്നിട്ടുള്ളത് കൃത്യമായ ഇടവേളകളിലല്ല. പഞ്ചായത്തുകളിലും നഗരസഭകളിലും വ്യത്യസ്ത സമയങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. തിരു–കൊച്ചിയിൽ 1953ലും 1956ലും കേരളത്തിൽ 1962, 1968, 1979–80, 1988 വർഷങ്ങളിലും മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ പൊതുവായിനടന്നു. എന്നാൽ ഇതിൽ രണ്ടു തവണ പാലായിലെ തിരഞ്ഞെടുപ്പ് ഇതോടൊപ്പമായിരുന്നില്ല. ഇന്നത്തെ മട്ടന്നൂർ പോലെ. കോർപറേഷൻ ഒഴികെ വേറിട്ട ഒന്നിലധികം തിരഞ്ഞെടുപ്പുകൾ നടന്നത് പാലായിൽ മാത്രം.

[*] Also Read പത്തനംതിട്ടയിലെ വോട്ടിന് ചായ്‌വ് എങ്ങോട്ട് ? ശബരിമല സ്വർണക്കൊള്ള ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ജില്ല


1964 ഏപ്രിൽ 25നും 1969 ഒക്ടോബർ 24നുമായിരുന്നു പാലായിലെ തിരഞ്ഞെടുപ്പ്. മറ്റു മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പ് 1962 സെപ്റ്റംബര്‍ 26നും 1968 ഏപ്രിൽ 25നുമായിരുന്നു. മുനിസിപ്പൽ കൗൺസിൽ 1962 ജൂലൈ 31ന് രാജിവച്ചതിനെ തുടർന്നുള്ള അനിശ്ചിതത്വമാണ് തിരഞ്ഞെടുപ്പ് വൈകിച്ചത്. ‘പാലാ മുനിസിപ്പാലിറ്റിയെ പഞ്ചായത്താക്കണം’ എന്നാവശ്യപ്പെട്ടുകൊണ്ട് നികുതിദായർ സമർപ്പിച്ച നിവേദനമാണ് രാജിയ്ക്കു കാരണമായത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


പെരുമ്പാവൂർ (1953), ചേർത്തല (1953), മൂവാറ്റുപുഴ (1959), മലപ്പുറം (1971), ചാലക്കുടി (1971), പുനലൂർ (1972), തിരൂർ (1973), മഞ്ചേരി (1982) തുടങ്ങിയ മുനിസിപ്പാലിറ്റികളിലും 1947ൽ പാലായിൽ നടന്നതുപോലെ നഗരസഭാരൂപീകരണശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകൾ പ്രത്യേകമായി നടന്നിട്ടുണ്ട്. English Summary:
76 Years of Pala Municipality: Pala Municipality celebrates its 76th anniversary, marking a significant milestone since its inauguration in 1949. The municipality has a unique election history, having held separate elections at times, unlike most other municipalities in Kerala.
Pages: [1]
View full version: പാലാ നഗരസഭയ്ക്ക് 76 വയസ്; മട്ടന്നൂർ പോലെ പാലായിലും വേറിട്ട തിരഞ്ഞെടുപ്പ്