cy520520 Publish time 2026-2-12 11:27:06

യുവതി ഫ്ലാറ്റിൽ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല; സൈബർ ആക്രമണത്തിൽ നിരത്തിപ്പിടിച്ച് കേസ്, നിർദേശം നൽകി എഡിജിപി

/uploads/allimg/2025/11/6279726805544238113.jpg



പാലക്കാട് ∙ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ല. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികൾ പരിശോധിച്ചത്. എന്നാൽ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.

[*] Also Read രാഹുലിനെ തേടി പൊലീസ്; പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന, സുഹൃത്തുക്കളും നിരീക്ഷണത്തിൽ; മുങ്ങിയത് കോയമ്പത്തൂരിലേക്ക്?


രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു.

രാഹുലിന്‍റെ പഴ്സനൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

[*] Also Read ‘ഗർഭസ്ഥ ശിശുവിന് 3 മാസം വളർച്ച, അശാസ്ത്രീയ ഭ്രൂണഹത്യ; മരിക്കാൻ വരെ സാധ്യതയെന്ന് ഡോക്ടർ പറഞ്ഞു’: രാഹുലിന് കുരുക്കായി മൊഴി

/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ സൈബര്‍ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്‍റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തിൽ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.   

[*] Also Read മത്സരിക്കാൻ ആളില്ലാതെ പാർട്ടികൾ; കഷ്ടപ്പെടാതെ കഴിക്കാം, വന്യമൃഗങ്ങള്‍ക്ക് ഇഷ്ടം നാട്; ഉദ്ദാനത്ത് സംഭവിക്കുന്നത്? വായിക്കാം ടോപ് 5 പ്രീമിയം


പരാതിക്കാരിയായ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസിനു ബന്ധമില്ലെന്നും അതിൽ പാര്‍ട്ടിക്കാരുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. English Summary:
CCTV Footage Missing in Rahul Mamkootathil Case: The investigation involves examining CCTV footage and questioning Rahul\“s aides, while the police address cyber attacks against the complainant. Political figures are responding to the cyber-attack.
Pages: [1]
View full version: യുവതി ഫ്ലാറ്റിൽ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല; സൈബർ ആക്രമണത്തിൽ നിരത്തിപ്പിടിച്ച് കേസ്, നിർദേശം നൽകി എഡിജിപി