deltin33 Publish time 2026-2-12 11:27:34

കേരളത്തിൽ എച്ച്ഐവി ബാധിതർ കൂടുന്നു; മാസം ശരാശരി 100 പുതിയ അണുബാധിതർ

/uploads/allimg/2025/12/6904302773507001832.jpg



തിരുവനന്തപുരം ∙ സംസ്ഥാനത്ത് മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുവെന്നു കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15–24 പ്രായക്കാരുടെ എണ്ണവും കൂടിവരുന്നു. 2022 മുതൽ കഴിഞ്ഞവർഷം വരെ യഥാക്രമം 9, 12, 14.2 % ആയിരുന്നു വർധന. ഈ വർഷം ഏപ്രിൽ – ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15– 24 പ്രായക്കാരുടെ എണ്ണം 15.4% ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

[*] Also Read പൊലീസിൽ അഴിച്ചുപണി വരുന്നു; പുതുതായി 4 ഐജിമാർ


കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷൻമാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻ‍ഡർമാരുമാണ്.90 ഗർഭിണികളും ഉൾപ്പെടുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (850). തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) ജില്ലകളാണ് തൊട്ടുപിന്നിൽ; കുറവ് വയനാട്ടിൽ (67). അതേസമയം, എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത രാജ്യത്ത് 0.20 ആണെങ്കിൽ കേരളത്തിൽ 0.07 ആണ്.English Summary:
Today is World AIDS Day: HIV Cases in Kerala See Alarming Rise, Especially Among Youth
Pages: [1]
View full version: കേരളത്തിൽ എച്ച്ഐവി ബാധിതർ കൂടുന്നു; മാസം ശരാശരി 100 പുതിയ അണുബാധിതർ