LHC0088 Publish time 2026-2-12 11:28:22

രാഹുൽ കോടതിയിലെത്തും മുൻപ് കസ്റ്റഡിയിലെടുക്കാൻ പൊലീസ്; തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ

/uploads/allimg/2025/12/1532819780298667186.jpg



തിരുവനന്തപുരം ∙ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി.മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവു വന്ന ശേഷംമതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എന്ന മുൻ നിലപാടാണ് മാറ്റിയത്. കേരളത്തിലും തമിഴ്നാട്ടിലും ബെംഗളൂരുവിലുംതിരച്ചിൽ നടത്തുന്നുണ്ട്.

[*] Also Read അക്കരെയോ ഇക്കരെയോ?; കണക്കുകളിൽ എൽഡിഎഫ് ആധിപത്യം; ജീവന്മരണ പോരാട്ടത്തിന് യു‍ഡിഎഫ്


കേരളത്തിൽ എല്ലാ ജില്ലകളിലും എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ട്. രാഹുലുമായി അടുപ്പമുള്ളവർ നിരീക്ഷണത്തിലാണ്. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും ഒളിവിലാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

നിർബന്ധിത ഗർഭഛിദ്രമടക്കം നേരിട്ടപീഡനങ്ങളെക്കുറിച്ച് യുവതി വിശദമൊഴി നൽകിയ സാഹചര്യത്തിൽ മുൻകൂർജാമ്യം ലഭിക്കില്ലെന്നാണു പൊലീസിന്റെ കണക്കുകൂട്ടൽ. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ തീയതി അടക്കമുള്ള വിശദാംശങ്ങൾ യുവതിയുടെ മൊഴിയിലുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളുംഗർഭിണിയാണെന്നറിഞ്ഞിട്ടുംപീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ഇതിനിടെ, താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചു. യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകൾ, ഫോൺ സംഭാഷണങ്ങൾ, യുവതിയും ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ എന്നിവയാണു രാഹുലിന്റെ അഭിഭാഷകൻ കോടതിക്കു കൈമാറിയത്.

യുവതി ഗർഭിണിയായ കാലയളവിൽ അവർ വിവാഹിതയായിരുന്നുവെന്നും ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു എന്ന വാദം തെറ്റാണെന്നും രാഹുൽ വാദിക്കുന്നു. താനും യുവതിയുംഅടുപ്പത്തിലായിരുന്നു, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭഛിദ്രം നടത്തിയത് തുടങ്ങിയ വാദങ്ങളാണു രാഹുൽ ഉന്നയിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണുനീക്കം. ഫെയ്സ്ബുക്കിൽ യുവതിക്കെതിരായ അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്കു പൊലീസ് ഇ മെയിൽ അയച്ചു.

നെടുങ്കണ്ടം സ്വദേശിക്ക് ‌എതിരെ കേസ്

നെടുങ്കണ്ടം ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ, അതിജീവിതയുടെ സ്വകാര്യത വെളിപ്പെടുത്തിയെന്ന പരാതിയിൽ നെടുങ്കണ്ടം സ്വദേശിക്കെതിരെ കേസ്. സമൂഹമാധ്യമത്തിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന പോസ്റ്റിട്ടെന്നാണ് ആരോപണം. നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.

അതിജീവിത 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മൊഴി

ലൈംഗിക പീഡനത്തിനിരയായ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. രാഹുലിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതെത്തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു.

ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ 2 ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അതിജീവിതയെ അധിക്ഷേപിച്ചാൽനടപടിക്ക് കോൺഗ്രസ്

തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുന്ന ഒരു നടപടിയും പാടില്ലെന്ന് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിലടക്കം ഇതിനു മുതിർന്നാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു.

ഫ്ലാറ്റിലെ ദൃശ്യങ്ങൾ മായ്ച്ചോ എന്ന്പരിശോധിക്കുന്നു

പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ താമസിച്ചിരുന്ന കുന്നത്തൂർമേട് ഫ്ലാറ്റിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു.

പീഡനം സംബന്ധിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയ അന്നു പകൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉണ്ടായിരുന്നു. ഇതിനുശേഷം ചുവപ്പു കാറിലാണ് ഇവിടെനിന്നു പോയത്. എംഎൽഎയുടെ നേതൃത്വത്തിലുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടലിന് ഒരു ചലച്ചിത്രനടി എത്തിയ കാറാണ് ഇതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടക്കുന്നു. English Summary:
Police Manhunt for Rahul Mankootathil: Searches Span Tamil Nadu, Bengaluru
Pages: [1]
View full version: രാഹുൽ കോടതിയിലെത്തും മുൻപ് കസ്റ്റഡിയിലെടുക്കാൻ പൊലീസ്; തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ