cy520520 Publish time 2026-2-12 11:29:32

പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരൻ; ഭീകര കാഴ്ചയിൽ നടുങ്ങി ലോകം

/uploads/allimg/2025/12/8077402044439695982.jpg

/uploads/allimg/2025/12/9003330379618096272.png/uploads/allimg/2025/12/514232725966016820.jpg



കാബൂൾ∙അഫ്ഗാനിൽ താലിബാൻ നിർദ്ദേശപ്രകാരം പരസ്യമായി വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരനെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് അഫ്ഗാൻകാർ തടിച്ചുകൂടിയ ഖോസ്റ്റ് പ്രവിശ്യയിലെ സ്പോർട്‌സ് സ്റ്റേഡിയത്തിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

[*] 12-ാമനെയും പരസ്യമായി വെടിവെച്ച് കൊന്ന് താലിബാൻ; തുടരുന്ന ചാട്ടവാറടിയും പ്രതിഷേധവും Other Countries

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   
[*] രാത്രി വൈകി ജോലി: ഇന്ത്യക്കാരൻ ശല്യമെന്ന് സാൻ ഫ്രാൻസിസ്കോയിലെ താമസക്കാർ, പിന്തുണച്ച് എയർബിഎൻബി US News

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തിനുശേഷം 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം പരസ്യമായി വധിക്കപ്പെടുന്ന 12-ാമത്തെ വ്യക്തിയാണ് കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മംഗൾ. കൊല്ലപ്പെട്ട മംഗളിന് മാപ്പ് നൽകാനുള്ള അവസരം ഇരകളുടെ ബന്ധുക്കൾക്ക് താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. ഈ മാപ്പ് ലഭിച്ചിരുന്നെങ്കിൽ മംഗളിന് ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ, 13 വയസ്സുകാരന്റെ കുടുംബത്തിലെ 13 അംഗങ്ങളെ കൊലപ്പെടുത്തിയ മംഗളിന് മാപ്പ് നൽകാൻ കുടുംബം തയ്യാറായില്ല. പകരം, കുട്ടിയുടെ കൈകളാൽ തന്നെ വധശിക്ഷ നടപ്പാക്കാൻ അവർ ആവശ്യപ്പെട്ടു.

സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മംഗളിനെതിരെ ഒരു കോടതിയും അപ്പീൽ കോടതിയും സുപ്രീം കോടതിയും വധശിക്ഷ വിധിക്കുകയും, ഇത് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകരിക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പിലാക്കിയത്. 13 വയസ്സുള്ള കുട്ടി ശിക്ഷിക്കപ്പെട്ട പ്രതിയെ മൂന്ന് തവണയാണ് വെടിവെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുകളിലൂടെ അധികൃതർ ജനങ്ങളോട് വധശിക്ഷയിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിരുന്നു. സ്റ്റേഡിയത്തിൽ കാഴ്ചക്കാരായി എത്തിയ ഖോസ്റ്റ് നിവാസികളിൽ ചിലർ വധശിക്ഷയ്ക്ക് പിന്തുണ അറിയിച്ചു.

താലിബാൻ ഭരണകൂടം പരസ്യ വധശിക്ഷകൾക്ക് പുറമേ, അഫ്ഗാൻ സ്ത്രീകളെയും പെൺകുട്ടികളെയും സെക്കൻഡറി സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, മിക്ക ജോലികൾ എന്നിവയിൽ നിന്ന് വിലക്കുക ഉൾപ്പെടെയുള്ള കർശന തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. English Summary:
Taliban Afghanistan public execution has sparked international condemnation for the violation of human rights and the child\“s involvement in the process.
Pages: [1]
View full version: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരൻ; ഭീകര കാഴ്ചയിൽ നടുങ്ങി ലോകം