LHC0088 Publish time 2026-2-12 11:30:42

നെട്ടൂരിൽ മണ്ണു മാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം; പതിറ്റാണ്ട് പഴക്കം

/uploads/allimg/2025/12/7844615757769618684.jpg



മരട് ∙ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായി നെട്ടൂരിൽ മണ്ണു മാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം. പതിറ്റാണ്ട് പഴക്കമുള്ള മാലിന്യമാണ്. നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ജം‌ക്‌ഷൻ മുതൽ നെട്ടൂർ മേൽപാലം ജംക്‌ഷൻ വരെ കുഴിച്ചപ്പോളാണ് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയത്. ഭൂനിരപ്പിൽ നിന്നും ഏഴടിയോളം കുഴിയെടുത്താണ് പഴയമണ്ണ് നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക്, തുണി, തെർമോക്കോൾ, ലെതർ ഉൾപ്പെടെയുള്ള മാലിന്യം കണ്ടെത്തിയത്. കുമ്പളം ഭാഗത്ത് പാത നിർമാണത്തിനായി കെട്ടിടാവശിഷ്ടങ്ങൾ ഇട്ടാണ് നിറയ്ക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.പൂഴിയടിച്ച് 2 ഘട്ടങ്ങളിലായി 2 ലെയർ വീതമാണ് നിർമാണം. English Summary:
Kerala News focuses on the discovery of tons of plastic waste during coastal railway doubling work in Nettur. The excavation revealed decade-old plastic pollution, raising concerns about environmental impact and waste management practices in the region.
Pages: [1]
View full version: നെട്ടൂരിൽ മണ്ണു മാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം; പതിറ്റാണ്ട് പഴക്കം