cy520520 Publish time 2026-2-12 11:30:53

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

/uploads/allimg/2025/12/7812754354257281708.jpg



കോഴിക്കോട് ∙ നിരവധി മോഷണ കേസുകളിലും പോക്സോ കേസിലും ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാരന്തൂർ കാശ്മീരി വീട്ടിൽ ജാവേദ് ഖാനെ (23) ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്. പ്രതിക്കെതിരെ നടക്കാവ്, മെഡിക്കൽ കോളജ്, ടൗൺ പൊലീസ് സ്റ്റേഷനുകളിലായി വീടുകളിലും സ്ഥാപനങ്ങളിലും മോഷണം നടത്തിയതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആസിഡ് മുഖത്തൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.

2025 ഓഗസ്റ്റിൽ എരഞ്ഞിപ്പാലത്തുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കമ്പനിയിൽ നിന്ന് ലാപ്ടോപ്പുകളും ക്യാമറകളും മോഷ്ടിച്ചതിന് നടക്കാവ് പൊലീസിന്റെ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശയിൽ കോഴിക്കോട് ജില്ലാ കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. English Summary:
KAAPA Act Imposed on Repeat Offender in Kozhikode. Javed Khan, involved in multiple theft and POCSO cases, has been jailed under KAAPA. The action follows recommendations due to his history of crimes in Kozhikode.
Pages: [1]
View full version: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു