LHC0088 Publish time 2026-2-12 11:31:07

ഇത്തരം ഈന്തപ്പഴം ആണോ നിങ്ങൾ സ്ഥിരമായി കഴിക്കുന്നത്? ഇത് അറിയാതെ പോകരുത്!

/uploads/allimg/2025/12/6925862450608999279.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/831855803021077256.png/uploads/allimg/2025/12/6723758562844745397.png



വായില്‍ വച്ചാല്‍ അലിഞ്ഞുപോകുന്ന തേനൂറും ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്‌? പ്രത്യേകിച്ച് ജിമ്മന്‍മാര്‍ക്ക്. പേശീബലം വർദ്ധിപ്പിക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ കാർബോഹൈഡ്രേറ്റുകൾ വളരെ വേഗം ദഹിച്ച് ഉടനടി ഊർജ്ജം നൽകുകയും ചെയ്യുന്നു. വര്‍ക്കൌട്ടിന് 30 മുതൽ 45 മിനിറ്റ് മുൻപ് രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് പേശികൾക്ക് ആവശ്യമായ ഗ്ലൈക്കോജൻ സംഭരിച്ച്, വർക്കൗട്ട് സമയത്ത് ക്ഷീണം വരാതെ നിലനിർത്താൻ സഹായിക്കും.

അതേപോലെ, വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടുന്നുണ്ട്. പേശീവലിവ്തടയുന്നതിനും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനും പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായതിനാൽ, ഇത് കഴിക്കുന്നത് പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. /uploads/allimg/2025/12/4821901539199590285.jpg

ഈന്തപ്പഴം പലതരം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കടയില്‍ ചെല്ലുമ്പോള്‍ ഈന്തപ്പഴം നോക്കി വാങ്ങിക്കാന്‍ എല്ലാവര്‍ക്കും ഇപ്പോഴും കണ്‍ഫ്യൂഷനാണ്. മഞ്ഞയും ഓറഞ്ചും ബ്രൌണ്‍നിറവും കറുപ്പും... അങ്ങനെ പല തരത്തിലുള്ള ഈന്തപ്പഴമുണ്ട്. ഇവയുടെ ഗുണങ്ങളും വ്യത്യസ്തമാണ്. ഇനി ഇവയില്‍ നമുക്കിഷ്ടമുള്ളത് നോക്കി എടുത്തെന്നിരിക്കട്ടെ, അത് കഴിക്കുമ്പോള്‍ അൽപം ശ്രദ്ധ കുറഞ്ഞാൽ അത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം എന്ന് ഡോക്ടർമാർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു.

ഈന്തപ്പഴത്തിന്റെ സ്വാഭാവികമായ മധുരവും ഈർപ്പവും പലപ്പോഴും ഫംഗസുകൾക്കും പ്രാണികൾക്കും വളരാനുള്ള മികച്ച അന്തരീക്ഷം ഒരുക്കി കൊടുക്കാറുണ്ട്. അതിനാല്‍, പുറമെ നിന്ന് നോക്കുമ്പോൾ നല്ലതായി തോന്നാമെങ്കിലും, ഇതിനുള്ളിൽ പൂപ്പലോ ചെറിയ പ്രാണികളുടെ മുട്ടകളോ ഒളിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. കടകളിൽ നിന്ന് വാങ്ങുന്ന ഈന്തപ്പഴങ്ങൾ സൂക്ഷിക്കുന്നതിലെ പിഴവുകൾ, പാക്കിങ്ങിന് മുൻപുണ്ടായ അശ്രദ്ധ, അല്ലെങ്കിൽ ഉണങ്ങിയ അന്തരീക്ഷത്തിൽ സൂക്ഷിക്കാത്തത് എന്നിവയെല്ലാം ഈ അപകടങ്ങൾക്ക് കാരണമാകാം./uploads/allimg/2025/12/4821901539199590285.jpg

ഇങ്ങനെ കേടായതോ, പൂപ്പൽ ബാധിച്ചതോ ആയ ഈന്തപ്പഴം അറിയാതെ കഴിച്ചുപോയാൽ വയറുവേദന, ഛർദ്ദി, അതിസാരം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് കഠിനമായ ഭക്ഷ്യവിഷബാധയിലേക്കോ അലർജികളിലേക്കോ വരെ നയിച്ചേക്കാം.

അപ്പോള്‍ ഈന്തപ്പഴം സുരക്ഷിതമായി കഴിക്കാൻ എന്താണ് വഴി?

ഈന്തപ്പഴം കഴിക്കുന്നതിന് മുൻപ്, ഓരോ കായയും എടുത്ത് നീളത്തിൽ രണ്ടായി കീറി ഉള്ളിലേക്ക് ശ്രദ്ധിച്ച് പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള വെള്ള പാടുകളോ, പരുപരുത്തതോ, നാരുകൾ പോലെയുള്ളതോ ആയ വളർച്ചകളോ, ചെറിയ ദ്വാരങ്ങളോ കണ്ടാൽ ഉടൻ തന്നെ അത് കളയുക, കഴിക്കാന്‍ നില്‍ക്കരുത് എന്ന് വിദഗ്ധര്‍ പറയുന്നു. വാങ്ങി വീട്ടിലെത്തിച്ച ശേഷം ഈന്തപ്പഴം എപ്പോഴും ഈർപ്പം തീരെയില്ലാത്ത, നല്ല അടപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. രുചിയോടൊപ്പം സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ ഈന്തപ്പഴത്തിന്റെ യഥാർത്ഥ ഗുണങ്ങൾ ലഭിക്കുകയുള്ളൂ.

ഈന്തപ്പഴത്തിന്‍റെ കുരു കളയേണ്ട

ഇത്രയും ഗുണങ്ങള്‍ ഉള്ള ഈന്തപ്പഴ വിത്തുകള്‍ ചുമ്മാ കളയേണ്ട കാര്യമില്ല. ഇവ ഉപയോഗിച്ച് ആരോഗ്യകരമായ ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം.ഈന്തപ്പഴക്കുരു പൊടി : ഈന്തപ്പഴ വിത്തുകൾ കഴുകി, ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങാൻ 3 ദിവസം വരെ എടുത്തേക്കാം. പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞാൽ, ഗ്രൈന്‍ഡറില്‍ ഇട്ടു പൊടിച്ച് കാപ്പിപ്പൊടിക്ക് പകരം ഉപയോഗിക്കാം. ഇത് ചൂടുവെള്ളത്തില്‍ കലക്കിയെടുത്ത് പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ രുചികരമായ ഹോട്ട് ചോക്ലേറ്റ് റെഡി! കൂടാതെ, സ്മൂത്തികളിലും ജൂസുകളിലും ഇത് ചേര്‍ക്കാം.

കുക്കികൾ, കേക്കുകൾ തുടങ്ങിയ ബേക്കിങ് വിഭവങ്ങളിൽ ഈ പൊടി ഉപയോഗിക്കുന്നത് കൂടുതല്‍ മികച്ച സ്വാദ് നല്‍കും.ഈന്തപ്പഴക്കുരു സിറപ്പ് : ഈന്തപ്പഴ വിത്തുകൾ കഴുകി 24 മണിക്കൂർ കുതിർക്കുക. ഇത് കുറച്ച് വെള്ളം ചേർത്ത് ഗ്രൈന്‍ഡറില്‍ ഇട്ട് അരച്ചെടുക്കുക. ഇത് ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങയും ചേർത്ത് ചായയാക്കി കുടിക്കാം. തേനോ ശർക്കരയോ ചേർത്താൽ ജാമിനു പകരം ഉപയോഗിക്കാം. കൂടാതെ, സാലഡ് ഡ്രസ്സിംഗ് ഉണ്ടാക്കുമ്പോൾ ഡേറ്റ് സിറപ്പും ഒപ്പം ചേർക്കാം. English Summary:
How to Select Good Quality Dates
Pages: [1]
View full version: ഇത്തരം ഈന്തപ്പഴം ആണോ നിങ്ങൾ സ്ഥിരമായി കഴിക്കുന്നത്? ഇത് അറിയാതെ പോകരുത്!