cy520520 Publish time 2026-2-12 11:31:10

കളങ്കാവലിലെ ആ ഗാനം ആലപിച്ചത് മമ്മൂട്ടിയുടെ കൊച്ചുമകൻ; പാട്ടെഴുതിയത് സംവിധായകനും

/uploads/allimg/2025/12/2549420029369463236.jpg



മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവലി’ലെ ‘റെഡ്ബ്ലാക്ക്’ എന്ന ഗാനം ആലപിച്ച് കൊച്ചുമകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്. ‘കളങ്കാവലിന്റെ’ സംവിധായകൻ ജിതിൻ.കെ.ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ‘റെഡ്ബ്ലാക്ക്’. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിനു വേണ്ടി പാടുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.

ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ.കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. English Summary:
Kalamkaval features Adyan Sayeed, Mammootty\“s grandson, singing \“Redblack\“.
Pages: [1]
View full version: കളങ്കാവലിലെ ആ ഗാനം ആലപിച്ചത് മമ്മൂട്ടിയുടെ കൊച്ചുമകൻ; പാട്ടെഴുതിയത് സംവിധായകനും