cy520520 Publish time 2026-2-12 11:32:24

പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; പിന്നിൽ വൻതോക്കുകളുണ്ടെന്ന ഹൈക്കോടതി പരാമർശം ആയുധമാക്കും

/uploads/allimg/2025/12/2175647122762116040.jpg



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരായ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതി വാർത്തകളിൽ നിറയുമ്പോൾ, അതിന്റെ മറവിൽ ശബരിമല വിഷയത്തിൽ നിന്നു തലയൂരാനാണു സർക്കാരിന്റെ ശ്രമമെന്നു വിലയിരുത്തിയാണിത്. രാഹുലിനെ പുറത്താക്കിയതോടെ, തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്നും പാർട്ടിയെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായമാണെന്നുമാണു കോൺഗ്രസിന്റെ നിലപാട്.

[*] Also Read പ്രചാരണം പാരമ്യത്തിൽ; ഏഴു ജില്ലകളിൽ നാളെ പ്രചാരണത്തിന് കലാശക്കൊട്ട്


തുടർന്നും രാഹുലിനെ ഉയർത്തിക്കാട്ടി തങ്ങളെ ആക്രമിക്കാനുള്ള സിപിഎം നീക്കത്തെ പ്രതിരോധിക്കുക മാത്രമല്ല, ശക്തമായ തിരിച്ചടിയും നൽകണമെന്നാണു നേതൃത്വത്തിന്റെ തീരുമാനം. ലൈംഗിക പീഡനക്കേസിൽ മറ്റൊരു പാർട്ടിയും ഇതുവരെ സ്വീകരിക്കാത്തവിധം കടുത്ത നടപടിയെടുത്തത് ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനും ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതാക്കളുടെ പങ്കിലേക്കു വിരൽചൂണ്ടി സർക്കാരിനെ ഉന്നമിടാനും കോൺഗ്രസ് മുന്നിട്ടിറങ്ങും.

സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇനിയും അറസ്റ്റ് ചെയ്യാത്തത് സംസ്ഥാനത്തുടനീളം ചർച്ചയാക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ, ഇനിയുള്ള ദിവസങ്ങളിൽ ശബരിമല വിഷയം സജീവ ചർച്ചയാക്കി മാറ്റാനാണു നീക്കം. സ്വർണക്കൊള്ളയ്ക്കു പിന്നിൽ വൻതോക്കുകളുണ്ടെന്ന ഹൈക്കോടതി പരാമർശം ആയുധമാക്കി സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തെയും കോൺഗ്രസ് ഉന്നമിടുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Shifting Focus: Congress Launches Counter-Attack on CPM Over Sabarimala Gold Smuggling
Pages: [1]
View full version: പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; പിന്നിൽ വൻതോക്കുകളുണ്ടെന്ന ഹൈക്കോടതി പരാമർശം ആയുധമാക്കും