cy520520 Publish time 2026-2-12 11:32:26

പ്രചാരണം പാരമ്യത്തിൽ; ഏഴു ജില്ലകളിൽ നാളെ പ്രചാരണത്തിന് കലാശക്കൊട്ട്

/uploads/allimg/2025/12/4411499836907015119.jpg



തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ നാളെ പ്രചാരണത്തിനു കലാശക്കൊട്ട്. തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ ചൊവ്വാഴ്ചയാണു പ്രചാരണം സമാപിക്കുന്നത്.

[*] Also Read ‘കള്ളവോട്ട്’ തടയണോ, കാശു മുടക്കണം; സ്വന്തം ചെലവിൽ വിഡിയോഗ്രഫി ഏർപ്പെടുത്താം


പ്രാദേശിക വിഷയങ്ങൾക്കൊപ്പം പൊതു രാഷ്ട്രീയ വിഷയങ്ങൾ പരസ്പരം രൂക്ഷമായി ഉന്നയിച്ച് യുഡിഎഫും എൽഡിഎഫും നേർക്കുനേർ പോരാടുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ ഇവരുടെ മേൽക്കൈയിൽ വിള്ളൽ വീഴ്ത്തുന്ന നിർണായക പോരാട്ടമായി ഇതു മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. 6 കോർപറേഷനുകളിൽ തിരുവനന്തപുരത്തും തൃശൂരും കടുത്ത ത്രികോണ മത്സരം നടക്കുന്നു.

പ്രാദേശിക പ്രശ്നങ്ങളെക്കാൾ രാഷ്ട്രീയ വിഷയങ്ങൾ ജില്ലാ പഞ്ചായത്തിൽ പ്രതിഫലിക്കുമെന്നതിനാൽ ആ ഫലം മുന്നണികൾ ഉറ്റുനോക്കും. തദ്ദേശ ആധിപത്യം തുടരാൻ കഴിയുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് എൽഡിഎഫ്. ഏതു സാഹചര്യത്തിലും 2020 ലും ഏറെ മുന്നോട്ടു വരുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. മൂന്നാം ശക്തിയാണെന്ന് ഈ ഫലം ഉറപ്പിക്കുമെന്ന് ബിജെപി വിചാരിക്കുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


എൽഡിഎഫ്

വികസന–ക്ഷേമ പദ്ധതികളിൽ തന്നെയാണ് ആദ്യാവസാനം ഊന്നൽ. എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങളും വിശദമായി പ്രതിപാദിക്കാൻ ശ്രമിക്കുന്നു. സൂക്ഷ്മമായ ഗൃഹപാഠത്തിലും സംഘടനാ ശക്തിയിലും വിശ്വാസം. ശബരിമല സ്വർണക്കവർച്ചയിൽ എൽഡിഎഫിന്റെ ദേവസ്വം ബോർഡുകൾ പ്രതിക്കൂട്ടിലായതിനാൽ തിരഞ്ഞെടുപ്പിനെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആക്ഷേപങ്ങളിലൂടെ അതിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ കഴിഞ്ഞെന്നു കണക്കുകൂട്ടൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരമ്പരാഗത കേന്ദ്രങ്ങളിൽ പോലും ബിജെപി ഉണ്ടാക്കിയ വിള്ളൽ തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്നതിൽ ആശങ്ക. 5 കോർപറേഷനും ഭൂരിപക്ഷം ജില്ലാ പഞ്ചായത്തുകളും ലക്ഷ്യം.

യുഡിഎഫ്

ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസം. ശബരിമലയിലെ സ്വർണക്കവർച്ച എല്ലാ മത വിഭാഗങ്ങളിലുമുള്ള വിശ്വാസികളിലും വികാരം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നു വിലയിരുത്തൽ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയപ്പോൾ, സമാന ആരോപണങ്ങൾ നേരിട്ടവരെ സിപിഎം സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യാക്രമണത്തിനു മൂർച്ച കൂട്ടി.

തദ്ദേശത്തിൽ എൽഡിഎഫ് പുലർത്തിവന്ന ആധിപത്യം തകർക്കാൻ കഴിയുമോ എന്ന കാര്യത്തിലും ബിജെപി കൂടുതലായി പിടിക്കാനിടയുളള വോട്ടുകൾ സ്വന്തം പാളയത്തിൽ നിന്നാകുമോ എന്നതിലും ആകാംക്ഷ. നാലു കോർപറേഷനും എട്ടുവരെ ജില്ലാ പഞ്ചായത്തുകളും ഉന്നമിടുന്നു.

എൻഡിഎ

ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം തുടരാനായാൽ അപ്രതീക്ഷിതമായ അനുകൂല ഫലമുണ്ടാകുമെന്ന വിശ്വാസത്തിൽ. വികസനവും വിശ്വാസവും ഒരുപോലെ പ്രചരിപ്പിച്ച് വോട്ടു നേടാൻ ശ്രമിക്കുന്നു. മുന്നണികൾ യോജിച്ച് തങ്ങളുടെ വിജയം തടയുമോ എന്നതിലെ ഉദ്വേഗം തുടരുന്നു. ആർഎസ്എസിന്റെ അകമഴിഞ്ഞ പിന്തുണയും പ്രചാരണ രംഗത്തു മുന്നണികൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാനായതും ഗുണം ചെയ്യുമെന്ന വിശ്വാസത്തി‍ൽ. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പ്രധാന ലക്ഷ്യം. English Summary:
Kerala Local Body Elections: LDF, UDF, & NDA in Final Campaign Showdown
Pages: [1]
View full version: പ്രചാരണം പാരമ്യത്തിൽ; ഏഴു ജില്ലകളിൽ നാളെ പ്രചാരണത്തിന് കലാശക്കൊട്ട്