LHC0088 Publish time 2026-2-12 11:32:27

1803 വോട്ടർമാർ, 41 സ്ഥാനാർഥികൾ; ഒറ്റ വാർഡിനെ ഒരു പഞ്ചായത്താക്കി, ഇത് ഇടമലക്കുടിയുടെ വോട്ടുകഥ

/uploads/allimg/2025/12/5590594419066690930.jpg



തൊടുപുഴ ∙ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി തിരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞു. 14 വാർഡുകളിലായി 1803 വോട്ടർമാരും 41 സ്ഥാനാർഥികളുമുണ്ട്.14 പോളിങ് ബൂത്തുകളിലായി 56 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 893 സ്ത്രീവോട്ടർമാരും 910 പുരുഷ വോട്ടർമാരുമാണുള്ളത്. സ്ഥാനാർഥികളിൽ 20 പേർ സ്ത്രീകളും 21 പേർ പുരുഷന്മാരുമാണ്.

[*] Also Read പ്രചാരണം പാരമ്യത്തിൽ; ഏഴു ജില്ലകളിൽ നാളെ പ്രചാരണത്തിന് കലാശക്കൊട്ട്


എല്ലാ സ്ഥാനാർഥികളും തമിഴ് വംശജരായതിനാൽ പോസ്റ്ററുകളും പ്രചാരണവുമെല്ലാം തമിഴിൽ തന്നെയാണ്. മൂന്നാർ ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡാണ് 2010 ൽ ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തായത്. കിലോമീറ്ററുകളോളം നടന്നു വേണം പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർക്ക് പോളിങ് സ്റ്റേഷനുകളിലെത്താൻ. ഇടമലക്കുടിയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 7 സെക്ടറൽ അസിസ്റ്റന്റുമാരെ നിയോഗിക്കുന്നുണ്ട്. വന്യമൃഗശല്യം പതിവായ ഇവിടെ താൽക്കാലിക ഫെൻസിങ്, ആർആർടി സേവനം എന്നിവ ഉറപ്പാക്കിയാകും ഉദ്യോഗസ്ഥർ പോകുക.

[*] Also Read ‘കള്ളവോട്ട്’ തടയണോ, കാശു മുടക്കണം; സ്വന്തം ചെലവിൽ വിഡിയോഗ്രഫി ഏർപ്പെടുത്താം


രാജമല പെട്ടിമുടിയിൽനിന്ന് 17 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി. ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത് കാട്ടുമരങ്ങളും കമ്പും മണ്ണും പുല്ലും ഉപയോഗിച്ച് നിർമിച്ച വീടുകളിലാണ്. ആശുപത്രി ഉണ്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമേയുള്ളു. രാത്രി വന്യമൃഗാക്രമണം ഉണ്ടായാൽ രാവിലെ വരെ അതു സഹിച്ച് അവിടെത്തന്നെ കഴിയേണ്ട സാഹചര്യമാണ്. പഞ്ചായത്ത് രൂപീകൃതമായി 15 വർഷത്തിനിടയിൽ ഇടമലക്കുടി വികസനത്തിനായി കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും 25% പോലും നടപ്പാക്കിയിട്ടില്ല.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Idamalakkudy Election: Inside the Polls of Kerala\“s Only Tribal Panchayat. Idamalakkudi election is prepared with 1803 voters in 14 wards.
Pages: [1]
View full version: 1803 വോട്ടർമാർ, 41 സ്ഥാനാർഥികൾ; ഒറ്റ വാർഡിനെ ഒരു പഞ്ചായത്താക്കി, ഇത് ഇടമലക്കുടിയുടെ വോട്ടുകഥ