cy520520 Publish time 2026-2-12 11:33:09

തദ്ദേശ തിരഞ്ഞെടുപ്പ്: മനക്കണക്ക് കൂട്ടി മുന്നണികൾ

/uploads/allimg/2025/12/4411499836907015119.jpg



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഇന്നു കലാശക്കൊട്ടാകുമ്പോൾ ഒപ്പത്തിനൊപ്പം പൊരുതി യുഡിഎഫും എൽഡിഎഫും. ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ തെറ്റിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ എൻഡിഎയും രംഗത്ത്.

[*] Also Read വേമ്പനാട്, അഷ്ടമുടി കായലുകളിലെ മണ്ണ് ദേശീയപാത നിർമാണത്തിന്; ബലക്കുറവിന് കാരണം കായലിലെ മണ്ണ് ?


6 കോർപറേഷനുകളിലും ആവേശകരമായ മത്സരമാണ്. കണ്ണൂർ ഒഴിച്ചുള്ള 5 കോർപറേഷനുകളും ഭരിക്കുന്ന എൽഡിഎഫ് അഞ്ചും നിലനിർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ തൃശൂരിന്റെ കാര്യത്തിൽ ഉറപ്പു പോരെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. കണ്ണൂരും തൃശൂരും കൊച്ചിയും പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. കോഴിക്കോട്ടും തിരുവനന്തപുരത്തും കൊല്ലത്തും മുന്നേറുമെന്നും യുഡിഎഫ് പറയുന്നു. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ബിജെപിയും പ്രതീക്ഷയിലാണ്.

ജില്ലാ പഞ്ചായത്തുകളിലെ ആധിപത്യം നിലനിർത്താൻ കഴിയുമെന്ന് എൽഡിഎഫ് ഉറപ്പിക്കുമ്പോൾ കഴിഞ്ഞ തവണത്തെ 4 ജില്ലാ പഞ്ചായത്തുകളിൽ നിന്ന് ഏഴിലേക്കെത്താൻ കഴിയുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. നഗരസഭാ ഫലങ്ങളിൽ മികവ് കൂട്ടാമെന്നു യുഡിഎഫ് കരുതുമ്പോൾ കഴിഞ്ഞ തവണത്തെ ഒപ്പത്തിനൊപ്പമുള്ള ഫലം തന്നെയാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ബ്ലോക്ക് പഞ്ചായത്തുകളിൽ 152 ൽ 111 എണ്ണം നേടിയ 2020 ലെ ആധിപത്യം തുടരാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. 941 പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ 337 ൽ ജയിച്ചയു‍ഡിഎഫ് അതു 400 കവിയുമെന്ന് അവകാശപ്പെടുന്നു. 15 പഞ്ചായത്തുകളും 2 മുനിസിപ്പാലിറ്റികളും നേടിയ ബിജെപി അത് ഇരട്ടിയാകുമെന്ന് അവകാശപ്പെടുന്നു.

വിവാദ രാഷ്ട്രീയ വിഷയങ്ങൾ കത്തിക്കാളിയ പ്രചാരണത്തിനാണ് 7 ജില്ലകളിൽ ഇന്നു തിരശീല വീഴുന്നത്. ശബരിമല സ്വർണക്കവർച്ച യുഡിഎഫും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളും കേസും എൽഡിഎഫും മൂർച്ചയോടെ ഉപയോഗിച്ചു. രാഹുലിനെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടി ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിരോധം തീർക്കുന്നത്.

ബലാത്സംഗക്കേസിൽ ഒളിവിലായ രാഹുലിനെ കോൺഗ്രസ് പാർട്ടിക്ക് പുറത്താക്കിയപ്പോൾ കവർച്ചക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി സംരക്ഷിക്കുകയല്ലേ സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസിന്റെ ചോദ്യം.

എഫ്ഐആറിന്റെ പേരിൽ ആർക്കെതിരെയും നടപടി എടുക്കാറില്ലെന്നും കുറ്റപത്രം സമർപ്പിക്കുമ്പോൾ നടപടി വരുമെന്നുമാണ് സിപിഎം ന്യായം. കുടുംബയോഗങ്ങളിൽ ഉൾപ്പെടെ ഇരു വിഷയങ്ങളും ഉയർത്തിയാണ് മുന്നണികൾ വോട്ട് തേടുന്നത്.

ഭരണവിരുദ്ധ വികാരം തുണയാകുമെന്നു യുഡിഎഫ് വിചാരിക്കുമ്പോൾ ഭരണാനുകൂല തരംഗമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. വെൽഫെയർ പാർട്ടി യുഡിഎഫിനു പ്രഖ്യാപിച്ച പിന്തുണ സിപിഎം ആയുധമാക്കുന്നതിനെതിരെ അവരുടെ മുൻകാല ബന്ധം ഓർമിപ്പിച്ച് കോൺഗ്രസും ലീഗും തിരിച്ചടിക്കുന്നു. ബിജെപി മുന്നേറിയാൽ അത് ആരെയാകും കൂടുതൽ ബാധിക്കുക എന്നതിൽ മുന്നണികൾക്കും ഉദ്വേഗമേറെ. English Summary:
Kerala Local Body Election: LDF, UDF, and NDA Final Predictions Revealed
Pages: [1]
View full version: തദ്ദേശ തിരഞ്ഞെടുപ്പ്: മനക്കണക്ക് കൂട്ടി മുന്നണികൾ